---
title: " കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍  കട്ടിപ്പാറ അങ്ങാടിയും  ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരവും ശുചീകരിച്ചു"
english_title: "Kattipara gram panchayat employees cleaned the Kattipara market and gram panchayat office premises"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185411/kattipara-gram-panchayat-employees-cleaned-the-kattipara-market-and-gram-panchayat-office-premises"
published_at: "2024-02-18T00:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0fdafe9b8f_ATTACH_NEWS.jpg"
keywords: []
---

#  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍  കട്ടിപ്പാറ അങ്ങാടിയും  ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരവും ശുചീകരിച്ചു

> **Lead Summary:**  കട്ടിപ്പാറ :മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ കട്ടിപ്പാറ അങ്ങാടിയും ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരവും ശുചീകരിച്ചു.ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ആവാതെ രാവിലെ 8 മണി മുതല്‍ 9.45 വരെ ആയിരുന്നു ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

## Article Content

 കട്ടിപ്പാറ :മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ കട്ടിപ്പാറ അങ്ങാടിയും ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരവും ശുചീകരിച്ചു.ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ആവാതെ രാവിലെ 8 മണി മുതല്‍ 9.45 വരെ ആയിരുന്നു ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ജോര്‍ജ്ജ് ആശംസകള്‍ അര്‍പ്പിച്ചു.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാര്‍ കെ.അസി. സെക്രട്ടറി ശ്രീകുമാര്‍ പി.വി, ഹെഡ് ക്ലാര്‍ക്ക് ജൂബി.കെ.ജി, അക്കൌണ്ടന്റ് രഞ്ജീഷ് പി.കെ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റസീന. വി.കെ, അസി എഞ്ചിനീയര്‍ ശില്‍പ പ്രസാദ്, വി ഇ ഒ മാരായ സുരേഷ് കെ.പി, സിന്ധു കെ, തൊഴിലുറപ്പ് പദ്ധതി വിഭാഗം എഞ്ചിനീയര്‍ ഷാക്കിര്‍ അസ്ഹര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിഷ നമ്പപ്പൊയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി കട്ടിപ്പാറ പഞ്ചായത്തിലെ അങ്ങാടികളും പൊതുയിടങ്ങളും ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185411/kattipara-gram-panchayat-employees-cleaned-the-kattipara-market-and-gram-panchayat-office-premises)