---
title: "പ്രവാസി ലീഗ് കെഎംസിസി സംഗമം നടത്തി "
english_title: "Pravasi League held KMCC Sangam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185756/pravasi-league-held-kmcc-sangam"
published_at: "2024-02-19T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3353d9d6f8_ATTACH_NEWS.jpg"
keywords: []
---

# പ്രവാസി ലീഗ് കെഎംസിസി സംഗമം നടത്തി 

> **Lead Summary:** ഉള്ളിയേരി :ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനവും ജി സി സി ,കെ എം സി സി ആംബുലന്‍സ് സമര്‍പ്പണത്തിന്റെയും ഭാഗമായി നടത്തിയ പ്രവാസി സംഗമം ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ വി കെ സി ഉമര്‍ മൗലവി ഉദ്ഘാടനം ചെയ്തു .

## Article Content

ഉള്ളിയേരി :ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനവും ജി സി സി ,കെ എം സി സി ആംബുലന്‍സ് സമര്‍പ്പണത്തിന്റെയും ഭാഗമായി നടത്തിയ പ്രവാസി സംഗമം ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ വി കെ സി ഉമര്‍ മൗലവി ഉദ്ഘാടനം ചെയ്തു .

നിയോജക മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് അബു ഹാജി എക്കാലയുള്ളതില്‍ അധ്യക്ഷനായി. ജില്ലാ പ്രവാസി ലീഗ് ഉപാധ്യക്ഷന്‍ ഹുസ്സൈന്‍ കമ്മന മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം സെക്രട്ടറി കെ.ടി. കെ.റഷീദ്, അഷ്‌റഫ് നാറാത്ത്, പി പി കോയ നാറാത്ത്, റഹീം ഇടത്തില്‍, സിറാജ് ചിറ്റേടത്ത്, കെ.കെ .റഷീദ്, ഷമീര്‍ പുതിയിടത്ത് സുബൈര്‍, ബഷീര്‍ നൊരവന, മജീദ് നാറാത്ത്, കോയ ആനവാതില്‍, നജീബ് കക്കഞ്ചേരി, ആശിദ്മുണ്ടോത്ത്, മുഹമ്മദലിമാമ്പൊയില്‍, മുഹമ്മദ്പാറപ്പുറത്ത്, സാഹിര്‍ വാര്യം വീട്ടില്‍, സുബൈര്‍ ചിറക്കല്‍. എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185756/pravasi-league-held-kmcc-sangam)