---
title: "അത്തോളി സ്വദേശി ദുബായില്‍ വാഹനമിടിച്ച് മരിച്ചു "
english_title: "A native of Atholi died after being hit by a vehicle in Dubai"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/186145/a-native-of-atholi-died-after-being-hit-by-a-vehicle-in-dubai"
published_at: "2024-02-21T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d58afd23dff_ATTACH_NEWS.jpg"
keywords: []
---

# അത്തോളി സ്വദേശി ദുബായില്‍ വാഹനമിടിച്ച് മരിച്ചു 

> **Lead Summary:** അത്തോളി : കൊങ്ങന്നൂര്‍ പേനമലയില്‍ ഷാജിയുടെ മകന്‍ ഉമ്മര്‍ ഫാറൂഖ് ദുബായില്‍ വാഹനമിടിച്ച് മരിച്ചു. രാത്രി ഫുജിറ ഹൈവേയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

അത്തോളി : കൊങ്ങന്നൂര്‍ പേനമലയില്‍ ഷാജിയുടെ മകന്‍ ഉമ്മര്‍ ഫാറൂഖ് ദുബായില്‍ വാഹനമിടിച്ച് മരിച്ചു. രാത്രി ഫുജിറ ഹൈവേയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഒരു മാസം മുന്‍പാണ് വിദേശത്ത് എത്തിയത്. മൃതദേഹം എംബാം ചെയ്ത് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളിലാണെന്ന് കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു.

ഉമ്മ: ഷജിന, ഏക സഹോദരി, നിഹാല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/186145/a-native-of-atholi-died-after-being-hit-by-a-vehicle-in-dubai)