---
title: "താമരശേരി :63 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പൊലിസ് പിടിയില്‍."
english_title: "Thamarassery: Police arrested a young man with 63 grams of deadly drug MDMA."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/186159/thamarassery-police-arrested-a-young-man-with-63-grams-of-deadly-drug-mdma"
published_at: "2024-02-21T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d59ac7aa0d6_ATTACH_NEWS.jpg"
keywords: []
---

# താമരശേരി :63 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പൊലിസ് പിടിയില്‍.

> **Lead Summary:** താമരശേരി :63 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പൊലിസ് പിടിയില്‍.കോഴിക്കോട് റൂറല്‍ എസ്. പി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് ന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് യുവാവിനെ പിടികൂടിയത്.

## Article Content

താമരശേരി :63 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പൊലിസ് പിടിയില്‍.കോഴിക്കോട് റൂറല്‍ എസ്. പി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് ന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് യുവാവിനെ പിടികൂടിയത്.

താമരശേരി അമ്പയത്തോട് ഇരട്ടപറമ്പില്‍ ആഷിക് (33) നെയാണ്  പുതുപ്പാടി മണല്‍വയല്‍ ഒറ്റക്കരയിലുള്ള ഹോം സ്റ്റേയില്‍ നിന്നും പൊലിസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ വില്പനക്കായി എത്തിച്ചതാണ് എം.ഡി.എം.എ. ബാംഗ്ലൂരില്‍ നിന്നും മൊത്തമായി എത്തിച്ചു ചെറുകിട വില്പനക്കാര്‍ക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. വര്‍ഷങ്ങളായി പോലിസിന്റെയും എക്‌സൈസിന്റെയുംനോട്ടപ്പുള്ളിയായിരുന്നു ഇയാള്‍. വില്പനക്കായി ചെറുപ്പക്കാരുടെ ഒരുസംഘവുംഇയാള്‍ക്കുണ്ടായിരുന്നു.

താമരശേരി കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. കോഴിക്കോട്,മുക്കംഭാഗങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഇയാള്‍ മയക്കു മരുന്ന് വില്പന നടത്തി വരികയായിരുന്നു.

സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെറിസോര്‍ട്ടുകളിലും ക്വാര്‍ട്ടേഴ്സുകളിലും മാറി താമസിക്കുകയാണ് ഇയാളുടെ പതിവ്.പിടികൂടി യ മയക്കുമരുന്നിനു വിപണിയില്‍ മൂന്നു ലക്ഷം രൂപ വരും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/186159/thamarassery-police-arrested-a-young-man-with-63-grams-of-deadly-drug-mdma)