---
title: "മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ മാതൃഭാഷാ ദിനാചരണവും ,സംയുക്ത ഡയറി പ്രകാശനവും നടന്നു"
english_title: "Mandangaav A.L.P. Mother Language Day was celebrated in the school and joint diary was released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/186302/mandangaav-alp-mother-language-day-was-celebrated-in-the-school-and-joint-diary-was-released"
published_at: "2024-02-21T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6131867450_school.jpg"
keywords: []
---

# മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ മാതൃഭാഷാ ദിനാചരണവും ,സംയുക്ത ഡയറി പ്രകാശനവും നടന്നു

> **Lead Summary:** **നടുവണ്ണൂർ : **മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ മാതൃഭാഷ ദിനത്തിൽ മാതൃഭാഷാ ദിനാചരണവും ,സംയുക്ത ഡയറി പ്രകാശനവും നടന്നു.

## Article Content

**നടുവണ്ണൂർ : **മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ മാതൃഭാഷ ദിനത്തിൽ മാതൃഭാഷാ ദിനാചരണവും ,സംയുക്ത ഡയറി പ്രകാശനവും നടന്നു.

ദിനാചരണം വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു. സംയുക്ത ഡയറി പ്രകാശനം ,ബി.ആർ .സി കോ: ഓഡിനേറ്റർ കെ.ജി.അരുൺ കുരാച്ചുണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.പി.അനീഷ് ആദ്ധ്യക്ഷം വഹിച്ചു.

സ്കൂൾ ലീഡർ നിക്ഷൻ എസ്.ആർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.. സുധീഷ് കുമാർ ബി.ടി. , രജിത ടീച്ചർ ,രമ്യ രഞ്ജിത്ത് ,ആഷാഗ് ടി.കെ. , സുമ പുലിരിക്കുന്നത്ത് .എന്നിവർ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സിന്ധു ടീച്ചർ സ്വാഗതവും ,മഞ്ജുഷ പി.എസ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/186302/mandangaav-alp-mother-language-day-was-celebrated-in-the-school-and-joint-diary-was-released)