---
title: "തോരായി പഴയ പള്ളി നേര്‍ച്ചക്ക് കൊടിയേറി"
english_title: "  Thorai Pazhaya Palli was flagged for vows"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187045/thorai-pazhaya-palli-was-flagged-for-vows"
published_at: "2024-02-24T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9e90056fba_ATTACH_NEWS.jpg"
keywords: []
---

# തോരായി പഴയ പള്ളി നേര്‍ച്ചക്ക് കൊടിയേറി

> **Lead Summary:**  അത്തോളി: ചരിത്രപ്രസിദ്ധവും മതമൈത്രിയുടെ പ്രതീകവുമായ തോരായി പഴയ പള്ളി നേര്‍ച്ചക്ക് കാപ്പാട് ഖാസി പി.കെ നൂറുദ്ദീന്‍ ഹൈതമി പള്ളി അങ്കണത്തില്‍ കൊടി ഉയര്‍ത്തി.

## Article Content

 അത്തോളി: ചരിത്രപ്രസിദ്ധവും മതമൈത്രിയുടെ പ്രതീകവുമായ തോരായി പഴയ പള്ളി നേര്‍ച്ചക്ക് കാപ്പാട് ഖാസി പി.കെ നൂറുദ്ദീന്‍ ഹൈതമി പള്ളി അങ്കണത്തില്‍ കൊടി ഉയര്‍ത്തി.

പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. ഇതോടെ നേര്‍ച്ചയുടെ പരിപാടികള്‍ക്ക് തുടക്കമായി. മൂന്നരപതിറ്റാണ്ടിലേറെകാലം പിതാവായ കാപ്പാട് ഖാസിയായിരുന്ന പി.കെ ശിഹാബുദ്ദീന്‍ ഫൈസി നടത്തിവന്ന കൊടിയേറ്റല്‍ കര്‍മ്മമാണ് അദ്ദേഹത്തിന്റെ മരണശേഷം ചുമതലയേറ്റ മകന്‍ പി.കെ നൂറുദ്ദീന്‍ ഹൈതമി ആദ്യമായി നിര്‍വ്വഹിച്ചതെന്നത് ശ്രദ്ധേയമായി.

മഹല്ല് സെക്രട്ടറി ജലീല്‍ പാടത്തില്‍, ട്രഷറര്‍ യു.കെ മൊയ്തീന്‍ കുഞ്ഞി, നേര്‍ച്ചകമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ പുതുശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു. തോരായി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന, തോരായി പള്ളി നേര്‍ച്ചക്ക് ആരംഭം കുറിക്കുകയും പള്ളി, മദ്രസ, സ്‌കൂള്‍ എന്നിവയ്ക്ക് തുടക്കമേകുകയും ചെയ്ത മൊയ്തീന്‍ കുട്ടി മുസ് ല്യാരുടെ ഖബറിടത്തില്‍ ഖത്തീബ് ആബിദ് സഖാഫിയുടെ നേതൃത്വത്തില്‍ നടന്ന സിയാറത്തിനും പ്രാര്‍ത്ഥനക്കും ശേഷം കൊടിയുമേന്തി വരവ് നേര്‍ച്ച സ്ഥലമായ പഴയ പള്ളിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് കൊടിയേറ്റല്‍ ചടങ്ങ് നടന്നത്.

മാര്‍ച്ച് 1, 2, 3 തിയ്യതികളിലായി മത പ്രഭാഷണവും 4, 5 തിയ്യതികളില്‍ പ്രധാന ചടങ്ങായ മജ്‌ലിസുന്നൂര്‍, ദിഖ്‌റ് ദുആ സമ്മേളനം, ഉദ്‌ബോധന പ്രസംഗം, മൗലീദ് സദസ്, ഖത്തം ദുആ എന്നിവ നടക്കും. 6 ന് അന്നദാനത്തോടെ നേര്‍ച്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187045/thorai-pazhaya-palli-was-flagged-for-vows)