---
title: "വാര്‍ഡ് മെമ്പറും നാട്ടുകാരും കൈകോര്‍ത്തു; തലക്കുളത്തൂര്‍ കക്കാട്ട്പാറയില്‍ റോഡ് യാഥാര്‍ത്ഥ്യമായി"
english_title: "Ward member and locals joined hands; The road has become a reality in Thalakulathur Kakatpara"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187051/ward-member-and-locals-joined-hands-the-road-has-become-a-reality-in-thalakulathur-kakatpara"
published_at: "2024-02-24T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9edf34007d_ATTACH_NEWS.jpg"
keywords: []
---

# വാര്‍ഡ് മെമ്പറും നാട്ടുകാരും കൈകോര്‍ത്തു; തലക്കുളത്തൂര്‍ കക്കാട്ട്പാറയില്‍ റോഡ് യാഥാര്‍ത്ഥ്യമായി

> **Lead Summary:**  തലക്കുളത്തൂര്‍: ഗ്രാമ പഞ്ചായത്ത് 11 ആം വാര്‍ഡില്‍ കക്കാട്ട് പാറയില്‍ ഇമ്മിലേരിത്താഴം റോഡ് യാഥാര്‍ത്ഥ്യമായി. വര്‍ഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കാല്‍ നട യാത്ര പോലും ദു:സഹമായിരുന്നു. പ്രദേശവാസികളുടെ ആവലാതി അറിഞ്ഞ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഒ ജെ ചിന്നമ്മ, പ്രദേശവാസിയായ രാധാകൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ സുമനസ്സുകളുടെ സഹായത്താല്‍ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

## Article Content

 തലക്കുളത്തൂര്‍: ഗ്രാമ പഞ്ചായത്ത് 11 ആം വാര്‍ഡില്‍ കക്കാട്ട് പാറയില്‍ ഇമ്മിലേരിത്താഴം റോഡ് യാഥാര്‍ത്ഥ്യമായി. വര്‍ഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കാല്‍ നട യാത്ര പോലും ദു:സഹമായിരുന്നു. പ്രദേശവാസികളുടെ ആവലാതി അറിഞ്ഞ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഒ ജെ ചിന്നമ്മ, പ്രദേശവാസിയായ രാധാകൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ സുമനസ്സുകളുടെ സഹായത്താല്‍ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഗുണഭോക്താക്കളും വികസന സ്‌നേഹികളും കൈകോര്‍ത്തപ്പോള്‍ 20 മീറ്റര്‍ കോണ്‍ഗ്രീറ്റ് റോഡും 200 മീറ്റര്‍ മണ്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ഗുണഭോക്താക്കളായ കുഞ്ഞു ലക്ഷ്മി അമ്മ , ചെട്ട്യാന്‍ വീട്ടില്‍ ഉമ്മര്‍ , ശ്രീനിവാസന്‍, കൊല്ലോലത്ത് കുടുംബാംഗങ്ങളായ അരവിന്ദാക്ഷന്‍, അശോകന്‍, അജിത്ത് , വിശ്വന്‍ , ആണ്ടിക്കുട്ടി മാസ്റ്റര്‍ ,പ്രകാശന്‍ , പുത്തൂര്‍ വീട്ടില്‍ സുകുമാരന്‍, ഷിജിത്ത് , രാമദാസന്‍ എന്നിവരാണ് റോഡിനായി സ്ഥലം വിട്ടു നല്‍കിയത്. 'വയല്‍ പ്രദേശമായതിനാല്‍ മഴക്കാലമായാല്‍ കാല്‍ നട യാത്ര പോലും പ്രയാസമായിരുന്നു .

നടപ്പാതയും മണ്‍ റോഡും പൂര്‍ത്തിയാക്കിയതോടെ ഒട്ടേറെ വീട്ടുകാര്‍ക്ക് ആശ്വാസമായി. ഈ ഭാഗത്ത് രണ്ട് വീട്ടുകാര്‍ കൂടി സ്ഥലം വിട്ട് നല്‍കിയാല്‍ കക്കാട്ട് പാറ പ്രദേശവാസികള്‍ക്ക് മുക്കം കടവ് ഭാഗത്തേക്കും പുറക്കാട്ടിരി സ്റ്റേറ്റ് ഹൈവേയിലേക്കും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും.

6 ലക്ഷം 741രൂപ ചിലവഴിച്ച് 129 ദിവസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കക്കാട്ട് പാറയില്‍ നടന്ന ചടങ്ങില്‍ എം കെ രാഘവന്‍ എം പി, റോഡ് നാടിന് സമര്‍പ്പിച്ചു. പരിമിതമായ എം പി ഫണ്ട് പരമാവധി നല്‍കാറുണ്ടെന്ന് എം പി പറഞ്ഞു ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഒ ജെ ചിന്നമ്മ അധ്യക്ഷത വഹിച്ചു. റോഡിന് സ്ഥലം വിട്ടു നല്‍കിയവരെ ആദരിച്ചു.

പ്രൊഫ. ടി എം രവീന്ദ്രന്‍ മാസ്റ്റര്‍ , കെ ബാലന്‍ , പി എം ഹാഷിം ,ഷിബു പിലാശ്ശേരി, കൊളക്കാടന്‍ കണ്ടി ബഷീര്‍ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ , പി നൗഷാദ് , ജലീല്‍ , റോഡ് കമ്മിറ്റി ഭാരവാഹികളായ കെ രാധാകൃഷന്‍ മാസ്റ്റര്‍, ഡോ. പി ശ്രീമാനുണ്ണി , എം ഉണ്ണി നായര്‍ , സന്തോഷ് പടന്നക്കളം , കെ ദിവ്യ ടീച്ചര്‍, ഒ അജിത ടീച്ചര്‍ , പൊയിലില്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. റോഡ് കണ്‍വീനര്‍ കെ ചോയിക്കുട്ടി മാസ്റ്റര്‍ കണക്ക് അവതരിപ്പിച്ചു.

60 ആം വാര്‍ഷികം ആഘോഷിക്കുന്ന ഗ്രാമ പഞ്ചായത്തിന് 11 ആം വാര്‍ഡിന്റെ ഉപഹാരമാണ് മൂന്നാമത്തെ റോഡെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ . ഒ ജെ ചിന്നമ്മ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187051/ward-member-and-locals-joined-hands-the-road-has-become-a-reality-in-thalakulathur-kakatpara)