---
title: "സൈനികന്റെ പേരില്‍ അത്തോളി പഞ്ചായത്തില്‍ റോഡ്"
english_title: " Road in Atholi Panchayat in the name of soldier."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187100/road-in-atholi-panchayat-in-the-name-of-soldier"
published_at: "2024-02-24T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da26b55df42_ATTACH_NEWS.jpg"
keywords: []
---

# സൈനികന്റെ പേരില്‍ അത്തോളി പഞ്ചായത്തില്‍ റോഡ്

> **Lead Summary:**  അത്തോളി: കണ്ണിപ്പൊയില്‍ കവലായി താഴെ റോഡ് ഇനി മുതല്‍ നായബ് സുബേദാര്‍ എടവാളേരി മാധവക്കുറുപ്പ് റോഡായി. 1996 ല്‍ ജമ്മുകാശ്മീരിലെ സിയാച്ചിനില്‍ ഓപ്പറേഷന്‍ മേഘദൂതില്‍ പങ്കെടുത്ത് വീര മൃത്യുവരിച്ച നായബ് സുബൈദാര്‍ എടവാളേരി മാധവക്കുറുപ്പിനോടുള്ള ആദരസൂചകമായാണ് റോഡിന് സൈനികന്റെ നാമം നല്‍കിയത്.

## Article Content

 അത്തോളി: കണ്ണിപ്പൊയില്‍ കവലായി താഴെ റോഡ് ഇനി മുതല്‍ നായബ് സുബേദാര്‍ എടവാളേരി മാധവക്കുറുപ്പ് റോഡായി. 1996 ല്‍ ജമ്മുകാശ്മീരിലെ സിയാച്ചിനില്‍ ഓപ്പറേഷന്‍ മേഘദൂതില്‍ പങ്കെടുത്ത് വീര മൃത്യുവരിച്ച നായബ് സുബൈദാര്‍ എടവാളേരി മാധവക്കുറുപ്പിനോടുള്ള ആദരസൂചകമായാണ് റോഡിന് സൈനികന്റെ നാമം നല്‍കിയത്.

റോഡ് ഉദ്ഘാടനവും റോഡിന്റെ നാമകരണവും എം.കെ. രാഘവന്‍ എം.പി.നിര്‍വഹിച്ചു. മുന്‍ സൈനികരായ ഓണററി ക്യാപ്റ്റന്‍ മാധവന്‍ നായര്‍, ജൂനിയര്‍ വാറന്റ് ഓഫിസര്‍ കെ.ചന്തുക്കുട്ടി, നായബ് നടുവിലയില്‍ കൃഷ്ണക്കുറുപ്പ് എന്നിവരെ എം.കെ. രാഘവന്‍ എം.പി. ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, സുനീഷ് നടുവിലയില്‍, ഷീബ രാമചന്ദ്രന്‍, എ.എം. സരിത, സുനില്‍ കൊളക്കാട്, എ.എം. വേലായുധന്‍, ടി.ഭാസ്‌കരന്‍ നായര്‍, ആര്‍.കെ. രവിന്ദ്രന്‍, കെ.ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187100/road-in-atholi-panchayat-in-the-name-of-soldier)