---
title: "കെ പി ബാലന്‍ മാസ്റ്ററെ അനുസ്മരിച്ചു"
english_title: "KP Balan  master remembered"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187258/kp-balan-master-remembered"
published_at: "2024-02-25T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db24eeca612_ATTACH_NEWS.jpg"
keywords: []
---

# കെ പി ബാലന്‍ മാസ്റ്ററെ അനുസ്മരിച്ചു

> **Lead Summary:**  തൃക്കുറ്റിശ്ശേരി : സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യവും തൃക്കുറ്റിശ്ശേരി ദേശീയ വായനശാലയുടെ മുന്‍ സെക്രട്ടറിയുമായിരുന്ന കെ പി ബാലന്‍ മാസ്റ്ററെ അനുസ്മരിച്ചു. രാവിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകുന്നേരം ദേശീയ വായനശാല അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ ശങ്കരന്‍ നമ്പുതിരി അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

 തൃക്കുറ്റിശ്ശേരി : സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യവും തൃക്കുറ്റിശ്ശേരി ദേശീയ വായനശാലയുടെ മുന്‍ സെക്രട്ടറിയുമായിരുന്ന കെ പി ബാലന്‍ മാസ്റ്ററെ അനുസ്മരിച്ചു. രാവിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകുന്നേരം ദേശീയ വായനശാല അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ ശങ്കരന്‍ നമ്പുതിരി അനുസ്മരണ പ്രഭാഷണം നടത്തി.

അന്ധവിശ്വാസങ്ങളിലേക്കും അശാസ്ത്രീയ ചിന്തകളിലേക്കും സമൂഹം വഴിമാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് തികഞ്ഞ ശാസ്ത്ര ബോധം സമൂഹത്തിലും വിദ്യാര്‍ത്ഥികളിലും ഊട്ടിയുറപ്പിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയ ബാലന്‍ മാസ്റ്ററാണ് തൃക്കുറ്റിശേരിയില്‍ വൈദ്യുതിയും ഹെല്‍ത്ത് സെന്ററും ലൈബ്രറിയും എല്ലാം എത്തിയ്കുന്നതില്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ചത് ഷാജി തച്ചയില്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷൈന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

കോട്ടൂര്‍ പഞ്ചായത്ത് ഗ്രന്ഥശാലാ സംഘം കോ ഓഡിനേറ്റര്‍ ഇ ബാലന്‍ നായര്‍ ഫോട്ടോ അനാച്ഛാദനം നടത്തി.ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ ഗംഗാധരന്‍ , കോട്ടൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ കെ ബാലന്‍ , മുന്‍ വാര്‍ഡ് മെമ്പര്‍ എ.കെ പ്രേമലത, പി ബാലന്‍ നമ്പ്യാര്‍ , ധര്‍മരാജന്‍ മുല്ലപ്പള്ളി , ഉണ്ണിക്കുറുപ്പ് , പി രാജന്‍ നായര്‍, എ.കെ കൃഷ്ണന്‍, പ്രമോദ് കെ വി , വി വി ബാലന്‍ എന്നിവര്‍ സംസാരിച്ചു വായനശാലാ സിക്രട്ടറി രാമനുണ്ണി പുതിയ മഠം സ്വാഗതവും പ്രസിഡന്റ് എന്‍ ഹരിദാസന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187258/kp-balan-master-remembered)