---
title: "ഉടല്‍പാമ്പുകള്‍ പ്രകാശനം ചെയ്തു"
english_title: "Udalpampukal  were released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187319/udalpampukal-were-released"
published_at: "2024-02-25T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db6e405be93_ATTACH_NEWS.jpg"
keywords: []
---

# ഉടല്‍പാമ്പുകള്‍ പ്രകാശനം ചെയ്തു

> **Lead Summary:**  ബാലുശ്ശേരി: ജിഷ പി നായരുടെ രണ്ടാമത് കവിതാ സമാഹാരമായ ഉടല്‍പാമ്പുകള്‍ പ്രകാശിതമായി. ഉള്ളിയേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ആലങ്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ നിരൂപകനും അധ്യാപകനുമായ ദേവേശന്‍ പേരൂര്‍, ഗ്രന്ഥകാരിയുടെ പിതാവും റിട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ പി. മാധവന്‍ നായര്‍ക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

## Article Content

 ബാലുശ്ശേരി: ജിഷ പി നായരുടെ രണ്ടാമത് കവിതാ സമാഹാരമായ ഉടല്‍പാമ്പുകള്‍ പ്രകാശിതമായി. ഉള്ളിയേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ആലങ്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ നിരൂപകനും അധ്യാപകനുമായ ദേവേശന്‍ പേരൂര്‍, ഗ്രന്ഥകാരിയുടെ പിതാവും റിട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ പി. മാധവന്‍ നായര്‍ക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ഡോ. പ്രദീപ് കുമാര്‍ കറ്റോട് പുസ്തക പരിചയം നടത്തി. സജിത്കുമാര്‍ സി.ജെ സ്വാഗതവും സത്യേന്ദ്രന്‍ കെ നന്ദിയും രേഖപ്പെടുത്തി.

ആര്‍ട്ടിസ്റ്റ് വേദി ഉള്ളിയേരി സംഘടിപ്പിച്ച ചടങ്ങില്‍ യു.എ ഖാദര്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് ശാന്തന്‍ മുണ്ടോത്ത് , ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അശ്വഘോഷ് , ഗായികയും അഭിനേത്രിയുമായ പ്രജില അജയ് എന്നിവരെ അനുമോദിക്കുകയും വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച സതീഷ് കുമാര്‍ പ്രിസം , അഷ്‌റഫ് , എന്‍ എ ഹാജി ഒറവില്‍ , ആയിഷ എന്നിവരെ ആദരിക്കുകയും ചെയ്തു.

ബിജു ടി ആര്‍ പുത്തഞ്ചേരി , കെ രാധാകൃഷ്ണന്‍ , അഡ്വ പ്രമോദ് , രമേശന്‍ നമ്പൂതിരി , അനീഷ് ഉള്ളിയേരി , ശ്രീധരന്‍ പാലയാട്ട് , ശിവദാസന്‍ ഉള്ളിയേരി , ഗീത സി , ഷൈജി , ഗോവിന്ദന്‍കുട്ടി ഉള്ളിയേരി , സതീഷ് കൂട്ടാലിട ,ജിതേഷ് പൂനത്ത് എന്നിവര്‍ ആശംസാപ്രസംഗവും കവയിത്രി ജിഷ പി നായര്‍ മറുമൊഴിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187319/udalpampukal-were-released)