---
title: "അനഘ കോറോത്തിന്റെ കവിതാ സമാഹാരം, സ്വതന്ത്ര റിപ്പബ്ലിക്, പുസ്തകം പ്രകാശനം ചെയ്തു"
english_title: "Anagha Koroth's poetry collection 'Swatantra Republic' book released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187496/anagha-koroths-poetry-collection-swatantra-republic-book-released"
published_at: "2024-02-26T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc5589f032c_ATTACH_NEWS.jpg"
keywords: []
---

# അനഘ കോറോത്തിന്റെ കവിതാ സമാഹാരം, സ്വതന്ത്ര റിപ്പബ്ലിക്, പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:**  നന്മണ്ട: അനഘ കോറോത്ത് രചിച്ച കവിതാ സമാഹാരം' സ്വതന്ത്ര റിപ്പബ്ലിക്ക്' പ്രശസ്ത കവിയും യുവകലാസാഹിതി സംസ്ഥാന സെക്രട്ടറിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു.

## Article Content

 നന്മണ്ട: അനഘ കോറോത്ത് രചിച്ച കവിതാ സമാഹാരം' സ്വതന്ത്ര റിപ്പബ്ലിക്ക്' പ്രശസ്ത കവിയും യുവകലാസാഹിതി സംസ്ഥാന സെക്രട്ടറിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആദ്യ പ്രതി ഏറ്റുവാങ്ങി. കെ.കെ. ഖാലിദ് മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തി. ബെഫി സംസ്ഥാന സെക്രട്ടറി എന്‍. സനില്‍ ബാബു, പി. അബൂബക്കര്‍ മാസ്റ്റര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കെ.ദിനേശന്‍, സര്‍വ്വശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ.കെ. അബ്ദുല്‍ ഹക്കിം, ശ്രുതി (ഒലീവ് ബുക്ക്‌സ് ) എന്നിവര്‍ സംസാരിച്ചു.

രഞ്ജിത് ഭാര്‍ഗവി, സുസ്മിത്ത് കോറോത്ത് എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. അനഘ കോറോത്ത് മറുമൊഴി പറഞ്ഞു. യു.പി. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ വി.കെ. കിരണ്‍ രാജ് സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മനു .പി .മോഹന്‍ നന്ദിയും പറഞ്ഞു.

സാമൂഹ്യ-രാഷ്ട്രീയ- കലാ-സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി നന്മണ്ടയുടെ സാംസ്‌കാരിക രംഗത്തിന് പുത്തന്‍ ഉണര്‍വ്വേകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187496/anagha-koroths-poetry-collection-swatantra-republic-book-released)