കോട്ടൂര്‍ പഞ്ചായത്തില്‍ തരിശുനില ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായ്

കോട്ടൂര്‍ പഞ്ചായത്തില്‍ തരിശുനില ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായ്
Jan 3, 2022 11:26 AM | By Balussery Editor

കോട്ടൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന തരിശുനില ജൈവകൃഷി പദ്ധതിയുടെ ഭാഗമായി കോട്ടൂര്‍ പഞ്ചായത്തില്‍ തരിശുനില ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.

കൃഷിഭവന്‍, കുടുംബശി, ജൈവിക പ്ലാന്റ് നേഴ്‌സറി & കനവ് ജൈവ കൃഷി യൂണിറ്റ് തൃക്കുറ്റിശ്ശേരി എന്നിവയുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.

വാര്‍ഡ് 10 ല്‍ തരിശുനില ജൈവ പച്ചക്കറി കൃഷിയുടെ പഞ്ചായത്ത്തല വിത്ത് നടീല്‍ ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ അഡ്വ: സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് അദ്ധ്യക്ഷനായി.

കോട്ടൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തതയില്‍ എത്തുക എന്ന ഉദ്ദേശത്തോടെ വര്‍ഷങ്ങളായി പല പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. കര്‍ഷകരുടേയും ഉടമകളൂടേയും സഹായത്തോടെ ആണ് പദ്ധതികള്‍ പലതും നടപ്പിലാക്കുന്നത്.

കൃഷി ഭവന്റെ നേതൃത്വത്തില്‍ കാര്‍ഷിക കര്‍മ്മ സേനയുടെ മികച്ച സേവനം നല്കുക എന്ന ഉദ്ദേശത്തോടെ മുന്നോട്ട് പോവുന്നു ഇതിനായി ആധുനിക മിഷനറികളും ലഭ്യമായിരിക്കുന്നു.

കുടുംബശ്രി ജെഎല്‍ജി ഗ്രൂപ്പുകള്‍ വഴി വിത്ത് വളം ജൈവ കീടനാശിനികള്‍ എന്നിവയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ആവശ്യമായ നിലം ഒരുക്കി കൊടുക്കുകയും ആണ് ചെയ്യുന്നത്.

കൂടാതെ കൃഷി വിജ്ഞാനകേന്ദ്രം പെരുവണ്ണാമൂഴിയും പല പരീക്ഷണ കൃഷികള്‍ ഉള്‍പ്പടെ പ്രദേശത്ത് നടപ്പിലാക്കി വരുന്നു പലതരം പച്ചക്കറികളും ഗണ്യമായി വര്‍ദ്ദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് പരിശീലനവും വിത്തും വളവും നല്കാറുണ്ട്.

ഈ സീസണില്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ ഉല്പാദിപ്പിക്കാന്‍ ഉള്ള ശ്രമമാണ് കുടുബശിയിലൂടെ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തി ശ്രമിച്ചിട്ടുള്ളത്. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാനമാണ് തൃക്കറ്റിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഗ്രൂപ്പായ ജൈവിക പ്ലാന്റ് നേഴ്‌സറി & കനവ് ജൈവകൃഷി യൂണിറ്റില്‍ തുടക്കം കുറിച്ചിട്ടുള്ളത്.

രണ്ടര ഏക്കര്‍ തരിശ നിലത്താണ് പച്ചക്കറി കൃഷി ഒരുങ്ങുന്നത് തിരുവന്‍ പുനത്തില്‍ മുത്തു വൈദ്യരുടെ മകന്‍ വിനു മാധവന്‍, കളത്തിലത്ത് കൃഷ്ണന്‍ നമ്പൂതിരി എന്നീ കര്‍ഷകര്‍ ആണ് കൃഷിക്കായി ഭൂമി നല്കിയത്.

ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷൈന്‍, കൃഷി ഓഫീസര്‍ മുജീബ്, മില്‍മ ഡയരക്ടര്‍ പി.ടി ഗിരീഷ്, കാര്‍ഷിക കര്‍മ്മ സേന സെക്രട്ടറി ഷാജി തച്ചയില്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. സിജിത് സ്വാഗതവും പി.വി. സുനിത നന്ദിയും പറഞ്ഞു.

Start of fallow organic vegetable cultivation in Kottur panchayath

Next TV

Related Stories
മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

Apr 20, 2024 02:24 PM

മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

കിനാലൂര്‍ മങ്കയത്ത് വന്‍ അഗ്നിബാധ. മങ്കയത്ത് ഇരമ്പറ്റ താഴെ, കോഴിക്കോട് ചേവായൂര്‍ സ്വദേശി കെ.സി. ജോസഫിന്റെ...

Read More >>
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

Apr 19, 2024 09:29 PM

റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍...

Read More >>
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
Top Stories