---
title: "കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങി "
english_title: "Wild buffaloes descended on Koorachund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/189245/wild-buffaloes-descended-on-koorachund"
published_at: "2024-03-04T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e56384505a3_ATTACH_NEWS.jpg"
keywords: []
---

# കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങി 

> **Lead Summary:** കൂരാച്ചുണ്ട് : കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങിയതോടെ ജനം ഭീതിയില്‍. ഇന്നലെ രാത്രിയും ഇന്ന് കാലത്തുമായാണ് കാട്ടുപോത്തുകളെ കണ്ടത്. കൂരാച്ചുണ്ട് അങ്ങാടിയോട് ചേര്‍ന്നും ജനവാസ കേന്ദ്രങ്ങളിലുമാണ് കാട്ടു പോത്തുകള്‍ എത്തിചേര്‍ന്നത്.

## Article Content

കൂരാച്ചുണ്ട് : കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങിയതോടെ ജനം ഭീതിയില്‍. ഇന്നലെ രാത്രിയും ഇന്ന് കാലത്തുമായാണ് കാട്ടുപോത്തുകളെ കണ്ടത്. കൂരാച്ചുണ്ട് അങ്ങാടിയോട് ചേര്‍ന്നും ജനവാസ കേന്ദ്രങ്ങളിലുമാണ് കാട്ടു പോത്തുകള്‍ എത്തിചേര്‍ന്നത്.

ഇന്നലെ രാത്രി കാളങ്ങാലി ഭാഗത്ത് ഒരു കാട്ടുപോത്ത് എത്തുകയായിരുന്നു. ഇന്ന് കാലത്ത് ്് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചാലിടം ഭാഗത്ത് മറ്റൊരു കാട്ടുപോത്തിനെയും കണ്ടു. ചാലിടത്ത് പുള്ളു പറമ്പില്‍ ഭാഗത്ത് വീട്ടുമുറ്റങ്ങളിന്‍ പോലും കാട്ടു പോത്ത് എത്തി.ജനങ്ങളെ കണ്ടതോടെ ഇതോടെ ജനം ഭീതിയിലാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കക്കയം ഫോറസ്റ്റ് റയ്ഞ്ചര്‍ സി. വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വനം - പൊലീസ് അധികാരികളും സ്ഥലത്തെത്തിയിട്ടുണ്ട്. കൂരാച്ചുണ്ടിലെ സ്‌കൂളുകള്‍ക്ക് പ്രദേശിക അവധി പ്രഖ്യാപിച്ചു, കക്കയം വനമേഖലയില്‍ നിന്ന് ഇറങ്ങിയവയാണ് ഇതെന്ന് കരുതുന്നു. അക്രമമോ നാശനഷ്ടങ്ങളാ ഉണ്ടാക്കിയിട്ടില്ല. ഇവയെ കാട്ടിലേക്ക് തിരിച്ചു അയക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/189245/wild-buffaloes-descended-on-koorachund)