---
title: "#fire| കക്കയത്ത്  ഫോറസ്റ്റ് ഏരിയയിൽ വൻ തീപിടുത്തം"
english_title: "A huge fire broke out in Kakkayat forest area"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/189786/a-huge-fire-broke-out-in-kakkayat-forest-area"
published_at: "2024-03-06T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8997c6ad5e_fire.jpg"
keywords: []
---

# #fire| കക്കയത്ത്  ഫോറസ്റ്റ് ഏരിയയിൽ വൻ തീപിടുത്തം

> **Lead Summary:** **കൂരാച്ചുണ്ട് : **കക്കയത്ത് മുപ്പതാം മൈലിൽ ഫോറസ്റ്റ് സ്റ്റേഷനു പിറക് വശത്ത് വൻ തീപിടുത്തം.

## Article Content

**കൂരാച്ചുണ്ട് : **കക്കയത്ത് മുപ്പതാം മൈലിൽ ഫോറസ്റ്റ് സ്റ്റേഷനു പിറക് വശത്ത് വൻ തീപിടുത്തം.

തീ പടർന്നു രണ്ട് മണിക്കൂറോളമായിട്ടും ഇതുവരെ തീ അണയ്ക്കാൻ സാധിച്ചിട്ടില്ല.

സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലേക്കും വ്യാപിച്ച തീ കെടുത്താൻ ഫോറസ്റ്റ് അധികൃതരും, പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് . തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/189786/a-huge-fire-broke-out-in-kakkayat-forest-area)