---
title: "നന്മണ്ട  ഹോമിയോ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് അംഗീകാരം: സർട്ടിഫിക്കറ്റ് വിതരണം ആരോഗ്യമന്ത്രി നിർവഹിച്ചു "
english_title: "NABH approval for Nanmanda Homeo Dispensary: ​​Health Minister issued certificate"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/189926/nabh-approval-for-nanmanda-homeo-dispensary-health-minister-issued-certificate"
published_at: "2024-03-07T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9749f097e9_VEENA.jpg"
keywords: []
---

# നന്മണ്ട  ഹോമിയോ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് അംഗീകാരം: സർട്ടിഫിക്കറ്റ് വിതരണം ആരോഗ്യമന്ത്രി നിർവഹിച്ചു 

> **Lead Summary:** **നന്മണ്ട : **മികച്ച നിലവാരം പുലർത്തിയതിന് നന്മണ്ട ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് ആക്രഡിറ്റേഷൻ ലഭിച്ചു.

## Article Content

**നന്മണ്ട : **മികച്ച നിലവാരം പുലർത്തിയതിന് നന്മണ്ട ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് ആക്രഡിറ്റേഷൻ ലഭിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.

ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ദേശീയ ഏജൻസിയാണ് എൻ എ ബി എച്ച്. മാനദണ്ഡ അടിസ്ഥാനത്തിൽ ഏറ്റവും മികവുറ്റ പ്രവർത്തനം കാഴ്ചവച്ചതിനാണ് നന്മണ്ട ഡിസ്പെൻസറിക്ക് ഈ അംഗീകാരം ലഭിച്ചത്.

അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ,അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ എ ബി എച്ച് അംഗീകാരം നൽകിയത്.

നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ മുൻഷിദ്‌ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

കേരള സർക്കാരിന്റെയും ദേശീയ ആയുഷ് മിഷൻ കേരളയുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/189926/nabh-approval-for-nanmanda-homeo-dispensary-health-minister-issued-certificate)