---
title: "കക്കയം ഡാം റോഡിൽ ഇന്നു ഗതാഗതം നിരോധിക്കും"
english_title: "Traffic will be prohibited on Kakkayam Dam Road today"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190112/traffic-will-be-prohibited-on-kakkayam-dam-road-today"
published_at: "2024-03-08T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaa238da2f9_road.jpg"
keywords: []
---

# കക്കയം ഡാം റോഡിൽ ഇന്നു ഗതാഗതം നിരോധിക്കും

> **Lead Summary:** **കൂരാച്ചുണ്ട് : **കർഷകനെ കുത്തി കൊലപ്പെടുത്തിയ കാട്ടുപോത്തിന് വേണ്ടിയുള്ള തിരച്ചിൽ ഡാം റോഡ്, പരിസര മേഖലകളിൽ ഇന്ന് ഊർജിതമാക്കുമെന്ന് ഡിഎ ഫ്‌ഒ ആഷിഖ് അലി അറിയിച്ചു.

## Article Content

**കൂരാച്ചുണ്ട് : **കർഷകനെ കുത്തി കൊലപ്പെടുത്തിയ കാട്ടുപോത്തിന് വേണ്ടിയുള്ള തിരച്ചിൽ ഡാം റോഡ്, പരിസര മേഖലകളിൽ ഇന്ന് ഊർജിതമാക്കുമെന്ന് ഡിഎ ഫ്‌ഒ ആഷിഖ് അലി അറിയിച്ചു.

വയനാട്, താമരശ്ശേരി ആർ ആർടി, പെരുവണ്ണാമുഴി വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനയാണ് നടത്തുന്നത്.

പരിശോധനയുടെ ഭാഗമായി കക്കയം ടൗണിൽ നിന്നും ഡാം റോഡിലേക്ക് യാത്രക്കാരുടെ പ്രവേശനം പൂർണമായും നിരോ ധിക്കുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190112/traffic-will-be-prohibited-on-kakkayam-dam-road-today)