---
title: " ബാലുശ്ശേരി സ്വദേശി യു എ ഇയിൽ വാഹനാപകടത്തിൽ മരിച്ചു "
english_title: "A native of Balushery died in a car accident in UAE"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190294/a-native-of-balushery-died-in-a-car-accident-in-uae"
published_at: "2024-03-08T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb4ef7cc85a_DEATH.jpg"
keywords: []
---

#  ബാലുശ്ശേരി സ്വദേശി യു എ ഇയിൽ വാഹനാപകടത്തിൽ മരിച്ചു 

> **Lead Summary:** ബാലുശ്ശേരി : ബാലുശ്ശേരി സ്വദേശി യു എ ഇയിൽ വാഹനാപകടത്തിൽ മരിച്ചു.

## Article Content

ബാലുശ്ശേരി : ബാലുശ്ശേരി സ്വദേശി യു എ ഇയിൽ വാഹനാപകടത്തിൽ മരിച്ചു.

 ബാലുശ്ശേരി തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലിൽ നാളേരി ക്കുഴി ചന്ദ്രൻ്റെ മകൻ സച്ചിനാണ് (24) യുഎഇ യിൽ വെച്ച് വാഹന അപകടത്തിൽ മരിച്ചത്.

കഴിഞ്ഞ മാസം 29 ന് ഷാർജയിൽ വെച്ച് സുഹൃത്തുക്കളൊന്നിച്ച് ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്നു പോകുമ്പോൾ കാറിടിച്ച് സച്ചിൻ തൽക്ഷണം മരിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മൈക്രോബയോളജി ഡിഗ്രി കഴിഞ്ഞ സച്ചിൻ കഴിഞ്ഞ ഒന്നര വർഷമായി ഗൾഫിൽ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയാണ് .

മൃതദേഹം നാളെ(9.3.24) രാവിലത്തെ വിമാനത്തിൽ കോഴിക്കോട് എത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അമ്മ . സിനി . സഹോദരൻ .ശരത് ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190294/a-native-of-balushery-died-in-a-car-accident-in-uae)