---
title: "മേളം 2024; പൂനത്ത് നെല്ലിശ്ശേരി യുപി സ്കൂൾ 97 ആം വാർഷികാഘോഷം കലാപരിപാടിയോടെ സമാപിച്ചു"
english_title: "Poonath Nellissery UP School concluded its 97th anniversary celebration with a performance"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190493/poonath-nellissery-up-school-concluded-its-97th-anniversary-celebration-with-a-performance"
published_at: "2024-03-09T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec75f139af4_SCHOOL.jpg"
keywords: []
---

# മേളം 2024; പൂനത്ത് നെല്ലിശ്ശേരി യുപി സ്കൂൾ 97 ആം വാർഷികാഘോഷം കലാപരിപാടിയോടെ സമാപിച്ചു

> **Lead Summary:** **പൂനം : **പൂനത്ത് നെല്ലിശ്ശേരി യുപി സ്കൂൾ 97 ആം വാർഷികാഘോഷം മേളം 2024 വിദ്യാർത്ഥികളുടെ കലാപരിപാടിയോടെ സമാപിച്ചു.

## Article Content

**പൂനം : **പൂനത്ത് നെല്ലിശ്ശേരി യുപി സ്കൂൾ 97 ആം വാർഷികാഘോഷം മേളം 2024 വിദ്യാർത്ഥികളുടെ കലാപരിപാടിയോടെ സമാപിച്ചു.

ഡോക്യുമെൻററി പ്രദർശനം, സാംസ്കാരിക സമ്മേളനം, നഴ്സറി കലോത്സവം. പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സ്കൂൾ വിദ്യാർത്ഥികളുടെ കലാനിശ എന്നീ പരിപാടികളാണ് നടന്നത്.

സാംസ്കാരിക സമ്മേളനം കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. വിശ്വൻ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി.

സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി. ബീന എൻ കെ സുബൈദ എന്നിവരെ ആദരിച്ചു എ ഇ ഒ കെ എൻ ബിനോയ് കുമാർ മുഖ്യാതിഥി ആയിരുന്നു.

വാർഡ് മെമ്പർ ബുഷ്റ മുചൂട്ടിൽ അധ്യക്ഷയായിരുന്നു. പ്രധാന അധ്യാപകൻ ഇ. ബഷീർ, പി ടി എ പ്രസിഡൻ്റ് മുഹമ്മദലി പൂനത്ത് , ദിലീപ് കുമാർ,സിറാജ്, ഹാമിദ് കെ കെ ബഷീർ എം, സജി പാറക്കൽ, സുരേഷ് സി അൻവർ പൂനത്ത്പ്രസംഗിച്ചു. ചടങ്ങിൽ പൂർവ്വ അധ്യാപകരെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190493/poonath-nellissery-up-school-concluded-its-97th-anniversary-celebration-with-a-performance)