---
title: "റമസാൻ കിറ്റ് വിതരണം; ചെറുകുളം മഹല്ല് വൈസ് പ്രസിഡൻ്റ് കെ.പി മജീദ് ഉദ്ഘാടനം ചെയ്തു"
english_title: "Ramadan kit distribution; Cherukulam Mahal Vice President KP Majeed inaugurated it"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190719/ramadan-kit-distribution-cherukulam-mahal-vice-president-kp-majeed-inaugurated-it"
published_at: "2024-03-10T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eddd4dd84b5_ramdan.jpg"
keywords: []
---

# റമസാൻ കിറ്റ് വിതരണം; ചെറുകുളം മഹല്ല് വൈസ് പ്രസിഡൻ്റ് കെ.പി മജീദ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കക്കോടി : **കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റമസാൻ കിറ്റ് വിതരണം ചെറുകുളം മഹല്ല് വൈസ് പ്രസിഡൻ്റ് കെ.പി മജീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കോടി : **കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റമസാൻ കിറ്റ് വിതരണം ചെറുകുളം മഹല്ല് വൈസ് പ്രസിഡൻ്റ് കെ.പി മജീദ് ഉദ്ഘാടനം ചെയ്തു.

ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തകയായ റീജ കക്കോടിയെ ആദരിച്ചു.

എൻ.പി മജീദ്, കെ.പി അബൂബക്കർ, വി.പി അഹമ്മദ് കുട്ടി, എൻ.പി ഷാഹിദ, താഹിറ കുഞ്ഞി, ബുഷ്റ ജാബിർ, കെ.ഫൗസിയ, കെ.പി ഷറീന സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190719/ramadan-kit-distribution-cherukulam-mahal-vice-president-kp-majeed-inaugurated-it)