---
title: "കേരള മാപ്പിള കലാ അക്കാദമി മാനവികതെക്കൊരു ഇശൽ സ്പർശം 'സ്നേഹ സംഗമം' നടത്തി"
english_title: " Kerala Mapila Kala Academy is a humanitarian institution Nice touch Conducted "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190723/kerala-mapila-kala-academy-is-a-humanitarian-institution-nice-touch-conducted-sneha-sangam"
published_at: "2024-03-10T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eddede10b95_ISHAL.jpg"
keywords: []
---

# കേരള മാപ്പിള കലാ അക്കാദമി മാനവികതെക്കൊരു ഇശൽ സ്പർശം 'സ്നേഹ സംഗമം' നടത്തി

> **Lead Summary:** > **പേരാമ്പ്ര : **കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മാനവികതക്കൊരു ഇശൽ സ്പർശം എന്ന പേരിൽ പേരാമ്പ്ര ചാപ്റ്റർ സംഘടിപ്പിച്ച "സ്നേഹ സംഗമം ശ്രദ്ധേയമായി.

## Article Content

> **പേരാമ്പ്ര : **കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മാനവികതക്കൊരു ഇശൽ സ്പർശം എന്ന പേരിൽ പേരാമ്പ്ര ചാപ്റ്റർ സംഘടിപ്പിച്ച "സ്നേഹ സംഗമം ശ്രദ്ധേയമായി.

കലാരംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ച കലാകാരൻമാരെയും പുതിയ തലമുറയിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

മാപ്പിളപ്പാട്ട് രചയിതാവ് ഫസൽ കൊടുവള്ളി മുഖ്യാതിഥിയായി. മാപ്പിളകലാരംഗത്ത് സ്തുത്യർഹ സേവനം ചെയ്ത കുട്ട്യാലിചാവട്ട്, മികച്ച പിന്നണി ഗായകനുള്ള യു.എ. ഖാദർ പുരസ്കാരം നേടിയ ശാന്തൻ മുണ്ടോത്ത് ഗാനരചയിതാവ് ഫസൽ കൊടുവള്ളി എന്നിവർക്ക് സ്നേഹാദരം നൽകി.

ചാപ്റ്റർ പ്രസിഡൻ്റ് കെ. അബൂബക്കർ അധ്യക്ഷനായി. അക്കാദമി ജില്ലാ സെക്രട്ടറി വി.എം. അഷറഫ് കർമ്മപദ്ധതികൾ വിശദീകരിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് സുലൈമാൻ വണ്ണാറത്ത്, ചാപ്റ്റർ സെക്രട്ടറി എൻ.കെ. മുസ്തഫ, ട്രഷറർ മജീദ് ഡീലക്സ് ബാദുഷ അബ്ദുസ്സലാം ഷംസുദ്ദീൻ കക്കാട്, പാതിരിയാട്ട് ഹസ്സൻ , മുഹമ്മദ് വാദിഹുദ ,കെ. ടി.കെ. റഷീദ് നടുവണ്ണൂർ, എൻ.ടി. മുനീർ, നൗഫൽപേരാമ്പ്ര, വാർഡ് മെംമ്പർ സൽമ നന്മനകണ്ടി, ഷർമിന കോമത്ത്, അഷറഫ് നാറാത്ത് എൻ.കെ. കുഞ്ഞിമുഹമ്മദ് കുഞ്ഞബ്ദുള്ള തച്ചോളി, സി.ടി. മുഹമ്മദ് എം.ടി. മുനീർ എന്നിവർ സംസാരിച്ചു. ഇശൽ വിരുന്നും നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190723/kerala-mapila-kala-academy-is-a-humanitarian-institution-nice-touch-conducted-sneha-sangam)