---
title: " വിമൺ ഇൻ ഐ. എം. എ; ബാലുശ്ശേരി ഐ. എം. എ യുടെ വനിതാ വിങ്ങ് (വിമ) രൂപീകൃതമായി"
english_title: "Women in I M. A; Balushery I. M. A Women's Wing (Vima) was formed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190727/women-in-i-m-a-balushery-i-m-a-womens-wing-vima-was-formed"
published_at: "2024-03-10T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ede22b71ab9_IMA.jpg"
keywords: []
---

#  വിമൺ ഇൻ ഐ. എം. എ; ബാലുശ്ശേരി ഐ. എം. എ യുടെ വനിതാ വിങ്ങ് (വിമ) രൂപീകൃതമായി

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി ഐ. എം. എ യുടെ വനിതാ വിങ്ങ് (വിമ) രൂപീകൃതമായി. ബാലുശ്ശേരിയിൽ ഐ. എം. എ പ്രവർത്തനക്ഷമമായിട്ട് മൂന്ന് പതിറ്റാണ്ടിൽ അധികമായെങ്കിലും ഒരു വനിതാ ഘടകം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിഞ്ഞത് ഇപ്പോൾ മാത്രമാണ്.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി ഐ. എം. എ യുടെ വനിതാ വിങ്ങ് (വിമ) രൂപീകൃതമായി. ബാലുശ്ശേരിയിൽ ഐ. എം. എ പ്രവർത്തനക്ഷമമായിട്ട് മൂന്ന് പതിറ്റാണ്ടിൽ അധികമായെങ്കിലും ഒരു വനിതാ ഘടകം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിഞ്ഞത് ഇപ്പോൾ മാത്രമാണ്.

ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ബാലുശ്ശേരി ഡേ മാർട്ട് ഓഡിറ്റോറിയത്തിൽ ചേർന്ന ഐ. എം. എ. കുടുംബ സംഗമത്തിൽ ആ സ്വപ്‌നം യാഥാർത്യമായി.

ഐ. എം. എ പ്രസിഡന്റ് ഡോ. ബഷീർ പൂനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ശരണ്യ പുല്ലങ്കോട്ട് (ഗൈനക്കോളജിസ്റ്റ്, റിവർ ഷോർ ഹോസ്പിറ്റൽ, പൂനൂർ) 'വിമ' യുടെ ആദ്യ ചെയർ പേഴ്സണായി ചുമതലയേറ്റു.

സെക്രട്ടറിയായി ബാലുശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോ. രശ്മിയും അവരോധിക്കപ്പെട്ടു. ഐ. എം. എ. മുൻ പ്രസിഡണ്ട്‌ ഡോ. വി. സി. വേണുഗോപാൽ മുൻ സെക്രട്ടരി ഡോ. വിജയൻ എന്നിവർ ബൊക്കെ നൽകി ഇരുവരെയും സ്വീകരിച്ചു.

'വിമ' എന്ന സംഘടനയിലെ ഡോക്ടർമാരും അല്ലാത്തവരുമായ വനിതകളുടെ സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം, സമൂഹത്തിൽ ഇടപെട്ട് സ്ത്രീ സാക്തീകരണപ്രക്രിയയിൽ പങ്കാളികളാവാനും പരമാവധി ശ്രമിക്കുമെന്ന് മറുപടി പ്രസംഗത്തിൽ ഭാരവാഹികൾ അറിയിച്ചു.

ഡോ. അബ്ദുൽ റഷീദ് താമരശ്ശേരി, ഡോ. രാജേന്ദ്രൻ നന്മണ്ട, ഡോ. വി. സി വേണുഗോപാൽ, ഡോ. ദേവദാസ്, ഡോ. മൃദുല മയൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.

'വിമ'യുടെ ആദ്യ പരിപാടിയായി ബാലുശ്ശേരി ഐ. എം. എ. കുടുംബത്തിലെ നാല് മുതിർന്ന വനിതകളെ ആദരിച്ചു.

 ശ്രീമതി രജിനി പ്രഭാകരൻ, ശ്രീമതി റുക്കിയ അബ്ദുള്ള, ഡോ. സാറാ ബീവി എന്നിവർക്ക് യഥാക്രമം ഡോ. രശ്മി, ഡോ. സുമ ദേവദാസ്, ഡോ. ശരണ്യ എന്നിവർ ഉപഹാരങ്ങൾ നൽകി.

ഡോ. ഉഷാ നാരായണന്റെ അഭാവത്തിൽ മകൾ ഡോ. മൃദുല, ശ്രീമതി സുജ ജനാർദ്ദനനിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങി. ബാലുശ്ശേരി ഐ. എം. എ യിൽ പുതുതായി അംഗത്വമെടുത്ത 16 പേരിൽ മീറ്റിംഗിനെത്തിയ പകുതിയോളം പേർ സ്വയം സദസ്സിനെ പരിചയപ്പെടുത്തി.

'ആർത്തവ വിരാമവും എല്ലുകളുടെ ബലക്ഷയവും' എന്ന വിഷയത്തിൽ ശേഷം നടന്ന പഠനക്ലാസ് ഡോ. ആദർശ് (അസി. പ്രൊഫസർ, ഓർത്തോപീഡിക്സ്, മലബാർ മെഡിക്കൽ കോളേജ്) നയിച്ചു. ഐ. എം. എ. സെക്രട്ടറി ഡോ. മുഹമ്മദലിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190727/women-in-i-m-a-balushery-i-m-a-womens-wing-vima-was-formed)