---
title: "നടുവണ്ണൂര്‍ ജിഎച്ച്എസ് സ്‌കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനവും യാത്രയപ്പ് സമ്മേളനവും നടത്തി "
english_title: "Gandhi statue unveiling and farewell function held at Natuvannoor GHS School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190845/gandhi-statue-unveiling-and-farewell-function-held-at-natuvannoor-ghs-school"
published_at: "2024-03-11T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eeb44e06ef2_ATTACH_NEWS.jpg"
keywords: []
---

# നടുവണ്ണൂര്‍ ജിഎച്ച്എസ് സ്‌കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനവും യാത്രയപ്പ് സമ്മേളനവും നടത്തി 

> **Lead Summary:** നടുവണ്ണൂര്‍ : താന്‍ ഇത്രയും കാലം സേവനമനുഷ്ഠിച്ച നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താന്‍ വേര്‍പിരിയുന്ന സാഹചര്യത്തില്‍രാഷ്ട്രപിതാവിന്റെ പ്രതിമ സ്‌കൂളിന് നിര്‍മ്മിച്ചു നല്‍കി അധ്യാപകന്‍ മാതൃകയായി.ചിത്രകല സ്‌കൗട്ട് അധ്യാപകനായിരുന്ന കെ സി രാജീവന്‍ മാസ്റ്റര്‍ തന്റെ സ്വന്തം ചിലവില്‍ നിര്‍മ്മിച്ച ഗാന്ധി പ്രതിമയാണ് സമ്മാനിച്ചത്.

## Article Content

നടുവണ്ണൂര്‍ : താന്‍ ഇത്രയും കാലം സേവനമനുഷ്ഠിച്ച നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താന്‍ വേര്‍പിരിയുന്ന സാഹചര്യത്തില്‍രാഷ്ട്രപിതാവിന്റെ പ്രതിമ സ്‌കൂളിന് നിര്‍മ്മിച്ചു നല്‍കി അധ്യാപകന്‍ മാതൃകയായി.ചിത്രകല സ്‌കൗട്ട് അധ്യാപകനായിരുന്ന കെ സി രാജീവന്‍ മാസ്റ്റര്‍ തന്റെ സ്വന്തം ചിലവില്‍ നിര്‍മ്മിച്ച ഗാന്ധി പ്രതിമയാണ് സമ്മാനിച്ചത്.

പ്രതിമയുടെ അനാച്ഛാദന കര്‍മ്മം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.ചടങ്ങ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് അഷറഫ് പുതിയപ്പുറം അധ്യക്ഷനായി. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകന്‍ ടി. മുനാസ്,കെ സി രാജീവന്‍ മാസ്റ്റര്‍,ടി എം സുരേഷ് ബാബു,എന്‍ കെ പങ്കജാക്ഷി എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി.രാജീവം ചിത്രപ്രദര്‍ശനം ടി. ദീപേഷ് ഉദ്ഘാടനം ചെയ്തു.

നമ്പൂതിരി മാസ്റ്റര്‍,ടി സി സുരേന്ദ്രന്‍ മാസ്റ്റര്‍,ജില്ലാ പഞ്ചായത്ത് മെംമ്പര്‍ മുക്കം മുഹമ്മദ്,ബ്ലോക്ക് മെംമ്പര്‍ എം കെ ജലീല്‍,വാര്‍ഡ് മെംമ്പര്‍സജീവന്‍ മക്കാട്ട്,പ്രിന്‍സിപ്പല്‍ ഇ കെ ഷാമിനി,എന്‍ കെ ഷിബീഷ്,ലിജി തേച്ചേരി,ടി എം സുരേഷ്ബാബു,ജിജീഷ് മോന്‍,എ പി ഷാജി മാസ്റ്റര്‍,എം കെ പരീത് മാസ്റ്റര്‍,ബാബു വടക്കയില്‍,ആദര്‍ശ പുതുശ്ശേരി, ഇ അഹമ്മദ് മാസ്റ്റര്‍,ടി. പക്കര്‍,അശോകന്‍ പുതുക്കുടി,ഡെപ്യൂട്ടി എച്ച് എം.എ ഷീജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190845/gandhi-statue-unveiling-and-farewell-function-held-at-natuvannoor-ghs-school)