---
title: "മന്ദങ്കാവ് എ.എല്‍.പി.സ്‌കൂള്‍ കലോത്സവം, വര്‍ണ്ണോത്സവം - 2024"
english_title: "Mandangaavu  ALP School Art Festival, Varnotsavam - 2024"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190881/mandangaavu-alp-school-art-festival-varnotsavam-2024"
published_at: "2024-03-11T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eed347b056e_ATTACH_NEWS.jpg"
keywords: []
---

# മന്ദങ്കാവ് എ.എല്‍.പി.സ്‌കൂള്‍ കലോത്സവം, വര്‍ണ്ണോത്സവം - 2024

> **Lead Summary:** മന്ദങ്കാവ് എ.എല്‍.പി.സ്‌കൂള്‍ കലോത്സവം 'വര്‍ണ്ണോത്സവം - 2024 ' ബഹു: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.

## Article Content

മന്ദങ്കാവ് എ.എല്‍.പി.സ്‌കൂള്‍ കലോത്സവം 'വര്‍ണ്ണോത്സവം - 2024 ' ബഹു: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.

വികസന കാര്യ ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു. ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം വിദ്യാഭ്യാസ സ്റ്റാന്‍സറിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി. സി. സുരേന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.കേശവന്‍ നമ്പീശന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി കുമാരി നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ജലീല്‍ ,ഭരണ സമിതിയംഗം പി.സുജ ,പി.ടി.എ. പ്രസിഡണ്ട് അനീഷ് കെ.പി, രജിത ടീച്ചര്‍ , സി.കെ.ലത്തീഫ് ,അബ്ദുല്‍ റഹ്‌മാന്‍ ,സുധീഷ് കുമാര്‍ ബി.ടി. മഞ്ജുഷ പി.എസ്. എന്നിവര്‍ സംസാരിച്ചു. .സിനിമ പിന്നണി ഗായിക ഹരിചന്ദന, സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാവ് ജഹ്നവി സൈറ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

മിനി കുമാരി സ്വാഗതവും ,സിന്ധു പി.എം.കെ. നന്ദിയും രേഖപ്പെടുത്തി.തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ,രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ കലാപരിപാടികള്‍ അരങ്ങേറി .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190881/mandangaavu-alp-school-art-festival-varnotsavam-2024)