---
title: "ലോക ഗ്ലോക്കോമ വാരാചരണം; ബാലുശ്ശേരി ഐഎംഎ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഗ്ലോക്കോമ സ്ക്രീനിങ് സംഘടിപ്പിച്ചു"
english_title: "World Glaucoma Week; Balusherry IMA organized glaucoma screening for members and their family members"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190965/world-glaucoma-week-balusherry-ima-organized-glaucoma-screening-for-members-and-their-family-members"
published_at: "2024-03-11T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef293659015_IMA.jpg"
keywords: []
---

# ലോക ഗ്ലോക്കോമ വാരാചരണം; ബാലുശ്ശേരി ഐഎംഎ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഗ്ലോക്കോമ സ്ക്രീനിങ് സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ബാലുശ്ശേരി ഐ എം എ, WIMA എന്നിവയുടെ ആഭിമുഖ്യത്തിൽ , ബാലുശ്ശേരി ഐഎംഎ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഗ്ലോക്കോമ സ്ക്രീനിങ് സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി : **ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ബാലുശ്ശേരി ഐ എം എ, WIMA എന്നിവയുടെ ആഭിമുഖ്യത്തിൽ , ബാലുശ്ശേരി ഐഎംഎ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഗ്ലോക്കോമ സ്ക്രീനിങ് സംഘടിപ്പിച്ചു.

ബാലുശ്ശേരി വിട്രസ്റ്റ് കണ്ണാശുപത്രിയിൽ 11/3/24 തിങ്കളാഴ്ച രാവിലെ മുതൽ സ്ക്രീനിംഗ് ആരംഭിച്ചു.

ഇതോടൊപ്പം പൊതുജനങ്ങൾക്കായുള്ള ഗ്ലോക്കോമ സ്ക്രീനിങ് ,അവബോധം എന്നീ പരിപാടികളും ഇതേ ദിവസം സംഘടിപ്പിച്ചു.

ബാലുശ്ശേരി ഐഎംഎ പ്രസിഡൻറ് ഡോക്ടർ മുഹമ്മദ് ബഷീർ, ഡോ പി. ഐ മുഹമ്മദ്, ഡോ രാജേന്ദ്രൻ, ഡോ വേണുഗോപാൽ എന്നിവർ കുടുംബ സമേതം പങ്കെടുത്തു.

ബാലുശ്ശേരി WIMA സെക്രട്ടറി ഡോ രശ്മി എസ്, ഡോ റോഷ്ന എന്നിവർ വി ട്രസ്റ്റ് കണ്ണാശുപത്രിയിൽ ക്യാംപിന് നേതൃത്വം നൽകി.

ഈ ആഴ്ച മുഴുവൻ നീണ്ടുനിൽക്കുന്ന സ്ക്രീനിങ് പരിപാടിയിൽ കൂടുതൽ ഡോക്ടർമാരും കുടുംബവും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190965/world-glaucoma-week-balusherry-ima-organized-glaucoma-screening-for-members-and-their-family-members)