---
title: "ജപ്പാനീസ് ബുഡോ കരാട്ടെ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ കരാട്ടെ പരിശീലന ക്ലാസ്സ് ആരംഭിച്ചു "
english_title: "Japanese Budo Karate School International Karate Training Class started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/19108/japanese-budo-karate-school-international-karate-training-class-started"
published_at: "2022-01-04T13:50:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61d403ac3b9af_WATERMARK.JPG"
keywords: []
---

# ജപ്പാനീസ് ബുഡോ കരാട്ടെ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ കരാട്ടെ പരിശീലന ക്ലാസ്സ് ആരംഭിച്ചു 

> **Lead Summary:** **ഉള്ളിയേരി:** ജപ്പാനീസ് ബുഡോ കരാട്ടെ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ കരാട്ടെ പരിശീലന ക്ലാസ്സ് ആരംഭിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബാലരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ഉള്ളിയേരി:** ജപ്പാനീസ് ബുഡോ കരാട്ടെ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ കരാട്ടെ പരിശീലന ക്ലാസ്സ് ആരംഭിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബാലരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. വി.കെ. രാജീവന്‍, ബ്രജേഷ് കുമാര്‍ ഉള്ളിയേരി, റീന പി.സി മുണ്ടോത്ത്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പരിപാടിയില്‍ ചികിത്സ ധനസഹായ വിതരണം നടത്തി. മുഖ്യ പരിശീലകന്‍ പ്രഭാകരന്‍ ഉള്ളിയേരി സ്വാഗതവും ക്ലാസ്സ് ഇന്‍സ്ട്രക്ടര്‍ അഞ്ജലി പ്രഭാകരന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/19108/japanese-budo-karate-school-international-karate-training-class-started)