---
title: "#Election | എളമരം കരീമിനെ  വൻ ഭൂരിപക്ഷത്തോടെ വിജയിപ്പക്കും.ആർ ജെ ഡി"
english_title: "#Election | Elamaram will make Karim win with a huge majority.RJD"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/191476/election-elamaram-will-make-karim-win-with-a-huge-majorityrjd"
published_at: "2024-03-13T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1ddc50b9f5_rjd.jpg"
keywords: []
---

# #Election | എളമരം കരീമിനെ  വൻ ഭൂരിപക്ഷത്തോടെ വിജയിപ്പക്കും.ആർ ജെ ഡി

> **Lead Summary:** **അത്തോളി : **രാഷ്ടീയ ജനതാദൾ അത്തോളിയിൽ ചേർന്ന പ്രവർത്തക കൺവൺഷൻ LDF സ്ഥാനാർത്ഥി എളമരം കരീമിനെ വന്ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ തീരുമാനിച്ചു.

## Article Content

**അത്തോളി : **രാഷ്ടീയ ജനതാദൾ അത്തോളിയിൽ ചേർന്ന പ്രവർത്തക കൺവൺഷൻ LDF സ്ഥാനാർത്ഥി എളമരം കരീമിനെ വന്ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ തീരുമാനിച്ചു.

RJ D പഞ്ചായത്ത് പ്രസിഡണ്ട് .വി.ജയലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംജില്ലാ വൈസ് പ്രസിഡണ്ട് എൻ. നാരായണൻ കിടാവ് ഉദ്ഘാടനം ചെയ്തു.

ബാലുശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ദിനേശൻ പനങ്ങാട് , ജനറൽ സെക്രട്ടറി ശ്രീ. സന്തോഷ് കുറുമ്പൊയിൽ , ടി. കെ.കരുണാകരൻ, അബു മാസ്റ്റർ കൂമുള്ളി എന്നിവർ സംസാരിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായി ടി.കെ.കരുണാകരനെയും , കൺവീനറായി വി ജയലാലും ഉൾപ്പെടെ,51 അംഗ കമ്മറ്റി രൂപീകരിച്ചു. ശ്രീ.കെ.എം. ശിവാനന്ദൻ സ്വാഗതവും, ആർ. കെ രവി നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/191476/election-elamaram-will-make-karim-win-with-a-huge-majorityrjd)