---
title: "അത്തോളി.ജി.എം.യു.പി സ്കൂൾ വേളൂരിൽ രണ്ടു ദിവസങ്ങളിലായി നടന്ന പഠനോത്സവം സമാപിച്ചു."
english_title: "Atholi GMUP School Vellore concluded the two-day learning festival."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/191702/atholi-gmup-school-vellore-concluded-the-two-day-learning-festival"
published_at: "2024-03-14T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3159d1949d_SCHOOL.jpg"
keywords: []
---

# അത്തോളി.ജി.എം.യു.പി സ്കൂൾ വേളൂരിൽ രണ്ടു ദിവസങ്ങളിലായി നടന്ന പഠനോത്സവം സമാപിച്ചു.

> **Lead Summary:** അത്തോളി : അത്തോളി.ജി.എം.യു.പി സ്കൂൾ വേളൂരിൽ രണ്ടു ദിവസങ്ങളിലായി നടന്ന പഠനോത്സവം സമാപിച്ചു.

## Article Content

അത്തോളി : അത്തോളി.ജി.എം.യു.പി സ്കൂൾ വേളൂരിൽ രണ്ടു ദിവസങ്ങളിലായി നടന്ന പഠനോത്സവം സമാപിച്ചു.

അത്തോളി ഗ്രാമപഞ്ചായത്ത് മെമ്പർ ഫൗസിയ ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്കൂൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പഠനോപകരണങ്ങൾ, കലാ,കായിക പ്രകടനങ്ങൾ, പ്രവൃത്തിപരിചയ ഉല്പന്ന പ്രദർശനം,വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ നടന്ന പരിപാടികളിൽ രക്ഷിതാക്കളുടെ സേവനവും സഹായവും ലഭിച്ചു.

സമാപന സമ്മേളന ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു സ്വാഗതവും പി.ടി.എ പ്രസിഡണ്ട് വി.എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

ആശംസകളർപ്പിച്ച് എസ്.എം.സി. ചെയർമാൻ വി.എം.ഷിജു, ജ്യോതിക. എസ്. ആർ, എസ്.ശ്രുതില, ബബീഷ് കുമാർ എന്നിവർ സംസാരിച്ചു.കെ. സുഖിൽ നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/191702/atholi-gmup-school-vellore-concluded-the-two-day-learning-festival)