---
title: "കാട്ടുപോത്തിനെ വെടിവെക്കാനുള്ള ഉത്തരവ് നടപ്പിലാക്കാത്ത വനംവകുപ്പിനെതിരെ കക്കയത്ത് ജനകീയ പ്രതിഷേധം "
english_title: "Public protest in Kakkayam against the forest department for not implementing the order to shoot wild buffaloes"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/192025/public-protest-in-kakkayam-against-the-forest-department-for-not-implementing-the-order-to-shoot-wild-buffaloes"
published_at: "2024-03-16T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5081339d7c_ATTACH_NEWS.jpg"
keywords: []
---

# കാട്ടുപോത്തിനെ വെടിവെക്കാനുള്ള ഉത്തരവ് നടപ്പിലാക്കാത്ത വനംവകുപ്പിനെതിരെ കക്കയത്ത് ജനകീയ പ്രതിഷേധം 

> **Lead Summary:** കൂരാച്ചുണ്ട് :കൃഷിയിടത്തില്‍ കര്‍ഷകന്‍ പാലാട്ടിയില്‍ അബ്രഹാമിനെ കാട്ടുപോത്ത് കൊലപ്പെടുത്തി പത്ത് ദിവസമായിട്ടും കാട്ടുപോത്തിനെ വെടിവെയ്ക്കാന്‍ സാധിക്കാത്ത വനം വകുപ്പ് അധികൃതരുടെ നിലപാടില്‍ കക്കയത്ത് സര്‍വ്വകക്ഷി ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.

## Article Content

കൂരാച്ചുണ്ട് :കൃഷിയിടത്തില്‍ കര്‍ഷകന്‍ പാലാട്ടിയില്‍ അബ്രഹാമിനെ കാട്ടുപോത്ത് കൊലപ്പെടുത്തി പത്ത് ദിവസമായിട്ടും കാട്ടുപോത്തിനെ വെടിവെയ്ക്കാന്‍ സാധിക്കാത്ത വനം വകുപ്പ് അധികൃതരുടെ നിലപാടില്‍ കക്കയത്ത് സര്‍വ്വകക്ഷി ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.

കക്കയം സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ.വിന്‍സന്റ് കറുകമാലില്‍,കര്‍ഷക സംഘടന നേതാവ് ജോയി കണ്ണഞ്ചിറ,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം ഡാര്‍ളി പുല്ലംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

കക്കയം മഹല്ല് ഖത്വീബ് സുഹൈല്‍ ഫൈസി,ജോണ്‍സണ്‍ കക്കയം,ബേബി തേക്കാനത്ത്,സുനില്‍ പാറപ്പുറം,വി.ടി.തോമസ്,സജി കുഴിവേലി,ആന്‍ഡ്രൂസ് കട്ടിക്കാന,മുനീര്‍ അമ്മാംകുന്നേല്‍, പി.ടി.ഹംസ, എബിന്‍ കോയിക്കക്കുന്നേല്‍, ജോണ്‍സണ്‍ അരമന,എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/192025/public-protest-in-kakkayam-against-the-forest-department-for-not-implementing-the-order-to-shoot-wild-buffaloes)