തിരുവമ്പാടി: കോണ്‍ഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയൂര്‍വേദ ആശുപത്രി പ്രസിഡന്റുമായ പി.എന്‍ ചിദംബരന് (81) അന്തരിച്ചു. സംസ്കാരം ഇന്ന് വെകിട്ട് 5.00 മണിക്ക് കാളിയാമ്പുഴയിലെ വീട്ടുവളപ്പില്‍.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി സഹകരണ ബാങ്ക് എന്നിവയുടെ മുന്‍ പ്രസിഡന്റും ആയിരുന്നു. തിരുവമ്പാടി മേഖലയിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച അദ്ദേഹം പിന്നീട് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
ഭാര്യ കമല പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗം. മക്കള്‍ ബാബു (തോട്ടുമുഴി), ഷാജി (തിരുവമ്പാടി), മനോജ് (ഫയര്‍ഫോഴ്സ് - കോഴിക്കോട്), മിനി (ചാത്തമംഗലം).
മരുമക്കള്‍ പങ്കജ കൊട്ടേക്കാട്ടില്‍ (ആര്യമ്പാടം- തൃശൂര്‍), മിനി മാളിയേക്കല്‍ (കൂടത്തായി), അമ്പിളി തോലമ്മാക്കല്‍ (അധ്യാപിക, ഹയര്‍ സെക്കണ്ടറി സ്കൂള്‍ - മേപ്പാടി), ബാലചന്ദ്രന് വെങ്ങേരിമഠത്തില് (ചാത്തമംഗലം).
Former Thiruvambadi Grama Panchayat President PN Chidambaran has passed away