---
title: "സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് "
english_title: "Free eye check up camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/192634/free-eye-check-up-camp"
published_at: "2024-03-18T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f80b791f15a_ATTACH_NEWS.jpg"
keywords: []
---

# സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 

> **Lead Summary:** അത്തോളി : കെ.പി.എം.സ് ( കേരളാ പുലയര്‍ മഹാസഭ) പുല്ലില്ലമാല ശാഖയും മുക്കം കാലിക്കറ്റ് ഐ ഹോസ്പിറ്റലും സംയുക്തമായി കൊങ്ങന്നൂര് പുല്ലില്ലാമല ഹെല്‍ത്ത് സെന്ററില്‍ വച്ച് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

അത്തോളി : കെ.പി.എം.സ് ( കേരളാ പുലയര്‍ മഹാസഭ) പുല്ലില്ലമാല ശാഖയും മുക്കം കാലിക്കറ്റ് ഐ ഹോസ്പിറ്റലും സംയുക്തമായി കൊങ്ങന്നൂര് പുല്ലില്ലാമല ഹെല്‍ത്ത് സെന്ററില്‍ വച്ച് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് കെ.പി.എം.സ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അജിത അത്തോളി ഉദ്ഘാടനം ചെയ്തു. കെ.പി.എം.സ് ശാഖ അസിസ്റ്റന്റ് സെക്രട്ടറി സുധ എം.എം സ്വാഗതം പറഞ്ഞു. ശാഖ പ്രസിഡന്റ് ഷിബിന സിദ്ധാര്‍ത്ഥ് അധ്യക്ഷത വഹിച്ചു .

മുക്കം കാലിക്കറ്റ് ഐ ഹോസ്പിറ്റല്‍ ഡോക്ടര്‍ ബിന്ദുജ, മാര്‍ക്കറ്റിംഗ് മാനേജര്‍ രാജന്‍ പി.പി ,വൈസ് പ്രസിഡന്റ് ശോഭസുനില്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/192634/free-eye-check-up-camp)