---
title: "അനുവിന്റെ വീട് സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ "
english_title: "Candidate Shafi  Parambil visited Anu's house  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/192960/candidate-shafi-parambil-visited-anus-house"
published_at: "2024-03-19T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9b2e64db37_ATTACH_NEWS.jpg"
keywords: []
---

# അനുവിന്റെ വീട് സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 

> **Lead Summary:** പേരാമ്പ്ര: വാളൂരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട കുറുങ്കുടി മീത്തല്‍ അനുവിന്റെ കൊലപാതകം മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പട്ടാപകല്‍ ജനവാസ കേന്ദ്രത്തില്‍ വെച്ച് യുവതി കൊല ചെയ്യപ്പെട്ടത് അതീവഗൗരവമായി കാണേണ്ടതുണ്ട്, അനുവിന്റെ കുടുംബത്തിന് നീതി കിട്ടാനും കൊലയാളി തക്കതായ ശിക്ഷ ലഭിക്കുന്നതിന്റെ എല്ലാവിധ ഇടപെടലും നടത്തുമെന്ന് ഷാഫി കുടുംബത്തിന് ഉറപ്പ് നല്‍കി.

## Article Content

പേരാമ്പ്ര: വാളൂരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട കുറുങ്കുടി മീത്തല്‍ അനുവിന്റെ കൊലപാതകം മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പട്ടാപകല്‍ ജനവാസ കേന്ദ്രത്തില്‍ വെച്ച് യുവതി കൊല ചെയ്യപ്പെട്ടത് അതീവഗൗരവമായി കാണേണ്ടതുണ്ട്, അനുവിന്റെ കുടുംബത്തിന് നീതി കിട്ടാനും കൊലയാളി തക്കതായ ശിക്ഷ ലഭിക്കുന്നതിന്റെ എല്ലാവിധ ഇടപെടലും നടത്തുമെന്ന് ഷാഫി കുടുംബത്തിന് ഉറപ്പ് നല്‍കി.

അദ്ദേഹം അനുവിന്റെ വീടും, കുറ്റകൃത്യം നടന്ന സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു സഹോദരനെയും മറ്റു ബന്ധുക്കളെയും നേരില്‍കണ്ടു സംഭവങ്ങള്‍ ചോദിച്ചറിയുകയും അവരുടെ ദുഃഖത്തില്‍ പങ്കു ചോരുകയും ചെയ്തു. തുടര്‍ന്നുള്ള എല്ലാകാര്യങ്ങള്‍ക്കും എല്ലാ പിന്തുണയും കുടുംബത്തിനുണ്ടാകുമെന്നും പറഞ്ഞാണ് അനുവിന്റെ വീട്ടില്‍ നിന്നും ഷാഫി മടങ്ങിയത്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജേഷ് കീഴരിയൂര്‍, നൊച്ചാട് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ ടി പി നാസര്‍, കണ്‍വീനര്‍ പി എം പ്രകാശന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ദിനേശന്‍, മുസ്ലിം ലീഗ്പഞ്ചായത്ത് പ്രസിഡന്റ് എം ടി ഹമീദ്, ബ്ലോക്ക്‌കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുള്ള വാളൂര്‍,പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റഫീഖ് കല്ലോത്ത്,എന്നിവരുംഅദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/192960/candidate-shafi-parambil-visited-anus-house)