adimage

എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി adimage
2024-03-26T15:26:00 | By RAJANI PRESHANTH

കോഴിക്കോട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് കൊടുവള്ളി മണ്ഡലത്തില്‍ തുടക്കം.

മടവൂര്‍ പഞ്ചായത്തിലെ ചെറുവാലത്ത് താഴത്ത് അതിരാവിലെയായിരുന്നു ആദ്യ സ്വീകരണം. രാവിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വര്‍ണക്കുടകളുമായി വരവേറ്റു. പൈമ്പാലിശ്ശേരിയും ചെങ്ങോട്ടുപൊയിലും കടന്ന് പാലങ്ങാട് എത്തിയപ്പോള്‍ വെടിക്കെട്ടുമായി വരവേല്‍പ്പ്. ചളിക്കോടും മറിവീട്ടില്‍താഴത്തും പൊള്ളുന്ന ചൂടിനെ അവഗണിച്ച് ഉജ്വല സ്വീകരണം.

കൊടുവള്ളി ഗവ. കോളേജില്‍ എത്തുമ്പോള്‍ സ്ഥാനാര്‍ഥിയെ കാത്ത് വിദ്യാര്‍ഥികള്‍. മുദ്രാവാക്യം വിളികളുടെ അകമ്പടിയില്‍ ക്യാമ്പസിലേക്ക്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും നേരില്‍കണ്ട് വോട്ടഭ്യര്‍ഥന. താമരശേരി ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സിലും ആവേശ സ്വീകരണം ലഭിച്ചു. ഭക്ഷണശേഷം താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചാനിയലിനെ സന്ദര്‍ശിച്ചു. കൊടുവള്ളി കെഎംഒ അധ്യാപക പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചും വോട്ടഭ്യര്‍ഥിച്ചും മടക്കം.

പരപ്പന്‍പൊയിലില്‍ നഗരം ഇളക്കി മറിച്ച് ഘോഷയാത്ര. കരീറ്റിപറമ്പ്, ഓമശ്ശേരി, ചുണ്ടക്കുന്ന്, വെഴുപ്പൂ, മൂന്നാംതോട്, കല്ലുള്ളതോട് എന്നിവിടങ്ങള്‍ പിന്നിട്ട് അമ്പായത്തോടെത്തുമ്പോള്‍ കൊടുവള്ളിയുടെ ജനമനസ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് അടിവരയിട്ടു.

എല്‍ഡിഎഫ് നേതാക്കളായ എം മെഹബൂബ്, പിടിഎ റഹീം എംഎല്‍എ, കെ ബാബു, ആര്‍ പി ഭാസ്‌കരന്‍, സലീം മടവൂര്‍, കെ വി സുരേന്ദ്രന്‍, വായോളി മുഹമ്മദ്, ഒ പി ഐ കൊയ, കെ കെ അബ്ദുള്ള, സി പി നാസര്‍കോയ തങ്ങള്‍, സാലി കൂടത്തായി. മാത്തോലത്ത് അബ്ദുള്ള, കെ അസ്സയിന്‍, വേളാട്ട് മുഹമ്മദ്, ഒ പി അബ്ദുറഹ്‌മാന്‍, ഒ പി റഷീദ് എന്നിവര്‍ അനുഗമിച്ചു.

Content Highlight: Elamaram Karim's official election campaign has started

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage
Entertainment News





adimage
adimage
https://balussery.truevisionnews.com/