---
title: " സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം"
english_title: "   Death of C.P.M. Kayanna Local Committee member CK Rajeev a condolence meeting today at Padikkunnu and Kayanna Bazar"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/194795/death-of-cpm-kayanna-local-committee-member-ck-rajeev-a-condolence-meeting-today-at-padikkunnu-and-kayanna-bazar"
published_at: "2024-03-27T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603ce2d6af03_ATTACH_NEWS.jpg"
keywords: []
---

#  സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

> **Lead Summary:** കായണ്ണ: സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം. പാടിക്കുന്നില്‍ വൈകുന്നേരം നാലു മണിക്കും കായണ്ണ ബസാറില്‍ അഞ്ച് മണിക്കുമാണ് അനുശോചന യോഗം നടക്കുക .

## Article Content

കായണ്ണ: സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം. പാടിക്കുന്നില്‍ വൈകുന്നേരം നാലു മണിക്കും കായണ്ണ ബസാറില്‍ അഞ്ച് മണിക്കുമാണ് അനുശോചന യോഗം നടക്കുക .

പാമ്പുകടിയേറ്റ് ചികിത്സയിരിക്കെയാണ് ചെട്ട്യാംകണ്ടി രാജീവന്‍ മരണപ്പെടുന്നത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ചു വന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നില ഗുരുതരമാകുകയുമായിരുന്നു .

മൃതദേഹം രാവിലെ ഒമ്പതുമണി വരെ കായണ്ണയിലെ സി.പി.യം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും . തുടര്‍ന്ന് വീട്ടീലേക്ക് കൊണ്ട് പോകും .. വൈകുന്നേരം നാലു മണി വരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരിക്കും .

4 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/194795/death-of-cpm-kayanna-local-committee-member-ck-rajeev-a-condolence-meeting-today-at-padikkunnu-and-kayanna-bazar)