---
title: "എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും"
english_title: "MK Raghavan will tour Balushery constituency on Friday"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/195200/mk-raghavan-will-tour-balushery-constituency-on-friday"
published_at: "2024-03-28T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6605a3fc902ae_ATTACH_NEWS.jpg"
keywords: []
---

# എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും

> **Lead Summary:**  കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്നതാണ്.

## Article Content

 കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്നതാണ്.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നടക്കുന്ന കുടുംബ സംഗമങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഉണ്ണികുളം പഞ്ചായത്തിലെ കരി യാത്തന്‍കാവ്, എകരൂല്‍ എന്നിവിടങ്ങളിലും പനങ്ങാട് പഞ്ചായത്തിലെ തിരുവഞ്ചേരി പൊയിലില്‍, നിര്‍മ്മല്ലൂര്‍ എന്നിവിടങ്ങളിലും കോട്ടൂര്‍ പഞ്ചായത്തിലെ കുന്നുമ്മല്‍ പൊയില്‍, നരയന്‍ കുളം, വാകയാട് പതിനൊന്നുകണ്ടി എന്നിവിടങ്ങളിലും

നടുവണ്ണൂര്‍ പഞ്ചായത്തിലെ കരുവണ്ണൂര്‍, ചെമ്മലപ്പുറം, കീഴ്‌ക്കോട്ടു കടവ് എന്നിവിടങ്ങളിലും ഉള്ളിയേരി പഞ്ചായത്തിലെ കുന്നത്തറ, കണയന്‍ കോട് എന്നിവിടങ്ങളിലും ബാലുശ്ശേരി പഞ്ചായത്തിലെ മുതുവത്ത്, പുത്തൂര്‍വട്ടം ഉണിക്കാരന്‍ കണ്ടി തറവാട് എന്നിവിടങ്ങളിലും അത്തോളി പഞ്ചായത്തിലെ കണ്ണിപൊയില്‍, അത്തോളി ടൗണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കുടുംബയോഗങ്ങളിലും എം.കെ രാഘവന്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/195200/mk-raghavan-will-tour-balushery-constituency-on-friday)