---
title: "ഐ.ആര്‍.എം.യു സിറ്റി മേഖല കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും. "
english_title: "IRMU City Region Convention and ID Card Distribution."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197432/irmu-city-region-convention-and-id-card-distribution"
published_at: "2024-04-07T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612b6e9edc0d_ATTACH_NEWS.jpg"
keywords: []
---

# ഐ.ആര്‍.എം.യു സിറ്റി മേഖല കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും. 

> **Lead Summary:** കോഴിക്കോട്: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ഏന്റ് , മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐ ആര്‍ എം യു ) കോഴിക്കോട് സിറ്റി മേഖല കണ്‍വെന്‍ഷനും ഭാരവാഹി തെരഞ്ഞെടുപ്പും ഐഡി കാര്‍ഡ് വിതരണവും നടന്നു. മീഡിയ സെന്ററില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ ഐ ആര്‍ എം യു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

കോഴിക്കോട്: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ഏന്റ് , മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐ ആര്‍ എം യു ) കോഴിക്കോട് സിറ്റി മേഖല കണ്‍വെന്‍ഷനും ഭാരവാഹി തെരഞ്ഞെടുപ്പും ഐഡി കാര്‍ഡ് വിതരണവും നടന്നു. മീഡിയ സെന്ററില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ ഐ ആര്‍ എം യു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

കെ.ടി.കെ റഷീദ്, എം.എം.ധ്രുവന്‍ നായര്‍, ടി.പി .പ്രജിനി, എം. ശാഗിന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ധ്രുവന്‍ നായര്‍ (പ്രസിഡന്റ്), എം.ശാഗിന്‍ ( സെക്രട്ടറി), സുജേഷ്(വൈസ് പ്രസിഡന്റ്), സി.സുദീപ് കുമാര്‍(ജോ. സെക്രട്ടറി), പ്രജിനി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197432/irmu-city-region-convention-and-id-card-distribution)