---
title: "പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും"
english_title: "Distribution of festive kit and felicitation to top winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197869/distribution-of-festive-kit-and-felicitation-to-top-winners"
published_at: "2024-04-09T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66154442acc54_ATTACH_NEWS.jpg"
keywords: []
---

# പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

> **Lead Summary:**  നടുവണ്ണൂര്‍ :തോട്ടുമൂല ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെകീഴില്‍പെരുന്നാള്‍ കിറ്റ് വിതരണവും, സ്‌കൂള്‍ ,മദ്രസ, പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും ,റംസാന്‍ മാസത്തില്‍ 30 ദിവസം പൂര്‍ണ്ണമായും തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുത്ത കൊച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും നല്‍കി.ചടങ്ങ് ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് കെട്ടില്‍ അധ്യക്ഷനായി.

## Article Content

 നടുവണ്ണൂര്‍ :തോട്ടുമൂല ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെകീഴില്‍പെരുന്നാള്‍ കിറ്റ് വിതരണവും, സ്‌കൂള്‍ ,മദ്രസ, പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും ,റംസാന്‍ മാസത്തില്‍ 30 ദിവസം പൂര്‍ണ്ണമായും തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുത്ത കൊച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും നല്‍കി.ചടങ്ങ് ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് കെട്ടില്‍ അധ്യക്ഷനായി.

അഷറഫ് പുതിയപ്പുറം മുഖ്യപ്രഭാഷണം നടത്തി.  ഷാഹുല്‍ ഹമീദ്‌ നടുവണ്ണൂര്‍,വാര്‍ഡ് മെമ്പര്‍ ധന്യ സതീശന്‍, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി കെ ടി കെ റഷീദ്, മുന്‍ മെമ്പര്‍ കൃഷ്ണദാസ് ചീടത്തില്‍, മഹല്ല് പ്രസിഡന്റ് സലാം കോയമ്പ്രത്ത്,ടി എച്ച് പത്മനാഭന്‍ , മഹല്ല് സെക്രട്ടറി പി പി ഇസ്മായില്‍, ജെറീഷ് എലങ്കമല്‍, വി.എം. ഇമ്പിച്ചി മൊയ്തി , പി.കെ.അഷ്‌റഫ്, സഹീര്‍ പുതിയേടത്ത്, റഫീഖ് പുതിയേടത്ത്, ഷസ്‌ന മണോളി, പി. ഖദീജ, സി.എച് . റഫീഖ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197869/distribution-of-festive-kit-and-felicitation-to-top-winners)