നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതഗ്രാമം പദ്ധതിയുടെയും ഒപ്പം പൂര്‍ത്തീകരിച്ച 4 സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നാളെ

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതഗ്രാമം പദ്ധതിയുടെയും ഒപ്പം പൂര്‍ത്തീകരിച്ച 4 സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നാളെ
Jan 8, 2022 02:19 PM | By Balussery Editor

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതഗ്രാമം പദ്ധതിക്ക് നാളെ തുടക്കമാകും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് ഹരിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചക്ക് 1.30ക്ക് നിര്‍വ്വഹിക്കും.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കാവുന്തറ എയുപി സ്‌കൂളിനടുത്ത് ചെടികള്‍ വെച്ചും, എല്ലാ സമയത്തും ശുചിത്വം ഉറപ്പു വരുത്തിയും, സ്‌കൂള്‍ പരിസരത്ത് മനോഹരമായ ചിത്രങ്ങള്‍ വരച്ചും, സന്നദ്ധ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി നടപ്പിലാക്കുന്ന മാതൃകപരമായ പദ്ധതിയാണ് ഹരിതഗ്രാമം പദ്ധതി.

ഒപ്പം പ്രവര്‍ത്തി പൂര്‍ത്തീകരിച്ച 4 സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി കാവുന്തറയില്‍ ഒരേ വേദിയില്‍ വെച്ച് നിര്‍വ്വഹിക്കും. കാവുന്തറയുടെ ജലസംഭരണിയയ കാവുംകുളം ഇറിഗേഷന്‍ വകുപ്പിലെ 25 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടി സംരക്ഷിക്കുകയും ചുറ്റുവേലികള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തി പൂര്‍ത്തികരിച്ചത്. കാവുന്തറ എയുപി സ്‌കൂള്‍ പരിസരവും, പളളിയത്ത് കുനി അങ്ങാടിയും ഫുട് പാത്ത് നിര്‍മ്മിച്ച്' കട്ടകള്‍ വിരിച്ച് ,കൈവരികള്‍ സ്ഥാപിച്ച് മനോഹരമാക്കുന്ന 25 ലക്ഷം രൂപയുടെ പൊതുമരാമത്ത് പ്രവര്‍ത്തിയാണ് മറ്റൊരു പദ്ധതി.

കാവുന്തറയില്‍ നിന്നും കേരഫെഡിലേക്കും, മന്ദന്‍ കാവിലേക്കും എത്തിച്ചേരുന്നതിനുള്ള കാവുന്തറ തുരുത്തി മുക്ക് റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ദാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്.

മണ്ഡലത്തിലെ പ്രധാന കവലകള്‍ പ്രകാശപൂരിതമാക്കുന്നതിന്റ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ 13 ഹൈമാസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ മണ്ഡലടിസ്ഥാനത്തിലുള്ള ഉദ്ഘാടനവും ബഹുമന്ത്രി നിര്‍വ്വഹിക്കും.

Inauguration of Harithagram project in Naduvannur Grama Panchayat tomorrow

Next TV

Related Stories
മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

Apr 20, 2024 02:24 PM

മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

കിനാലൂര്‍ മങ്കയത്ത് വന്‍ അഗ്നിബാധ. മങ്കയത്ത് ഇരമ്പറ്റ താഴെ, കോഴിക്കോട് ചേവായൂര്‍ സ്വദേശി കെ.സി. ജോസഫിന്റെ...

Read More >>
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

Apr 19, 2024 09:29 PM

റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍...

Read More >>
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
Top Stories










News Roundup