---
title: "യുഡിഎഫ് വനിതാസംഗമം നടത്തി"
english_title: "UDF Women's Conference, conducted"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/198503/udf-womens-conference-conducted"
published_at: "2024-04-12T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661967fc16473_ATTACH_NEWS.jpg"
keywords: []
---

# യുഡിഎഫ് വനിതാസംഗമം നടത്തി

> **Lead Summary:** നടുവണ്ണൂര്‍ : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടുവണ്ണൂര്‍ പഞ്ചായത്ത് 11ാം ബൂത്ത് കമ്മിറ്റിയുടെ കീഴില്‍ കാവുന്തറ പുത്തന്‍ പള്ളി പരത്തിയുള്ളതില്‍ മദ്രസയില്‍ വെച്ച് വനിതാസംഗമം നടത്തി.

## Article Content

നടുവണ്ണൂര്‍ : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടുവണ്ണൂര്‍ പഞ്ചായത്ത് 11ാം ബൂത്ത് കമ്മിറ്റിയുടെ കീഴില്‍ കാവുന്തറ പുത്തന്‍ പള്ളി പരത്തിയുള്ളതില്‍ മദ്രസയില്‍ വെച്ച് വനിതാസംഗമം നടത്തി.

സി കെപ്രദീപന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷഹര്‍ ബാനു സാദത്ത് അധ്യക്ഷയായി. ഖാദര്‍കുട്ടി നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ ടി കെ റഷീദ്, കെ പി സത്യന്‍, പി പി ആശിഫ്, പി വിനോദ് മാസ്റ്റര്‍, അമ്മത് കുട്ടി എടത്തിക്കണ്ടി, ഇ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/198503/udf-womens-conference-conducted)