---
title: "വോളി മേള 2024"
english_title: "Volley Mela 2024"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199357/volley-mela-2024"
published_at: "2024-04-17T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66200e3ec509d_ATTACH_NEWS.jpg"
keywords: []
---

# വോളി മേള 2024

> **Lead Summary:** അത്തോളി : എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ഓപ്പണ്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്.ഏപ്രില്‍ 18,19,20,21 തിയ്യതികളില്‍ ചോയികുളം ചിറവയല്‍ RBS ഫ്‌ലഡ് ലൈറ്റ് മൈതാനിയില്‍ വെച്ച് രാത്രി 7-30 pmമുതല്‍ നടക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

## Article Content

അത്തോളി : എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ഓപ്പണ്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്.ഏപ്രില്‍ 18,19,20,21 തിയ്യതികളില്‍ ചോയികുളം ചിറവയല്‍ RBS ഫ്‌ലഡ് ലൈറ്റ് മൈതാനിയില്‍ വെച്ച് രാത്രി 7-30 pmമുതല്‍ നടക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

കേരളത്തിലെ പ്രമുഖ ടീമുകളായ എസ്. എന്‍. ജി. സി ചേളന്നൂര്‍, സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി, ജാന്‍ വടകര, യുവധാര പട്ടനുര്‍, സായി കോളേജ് ഉമ്മത്തൂര്‍, ഐ. പി. എം വടകര, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ആര്‍. ബി. എസ് ചോയിക്കുളം എന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു.

സംഘാടക സമതി ചെയര്‍മാന്‍ പി. എം. ജമാല്‍, കണ്‍വീനര്‍ പുഷ്പരാജ് പി.എം,   ഭാരവാഹികള്‍ ആയ അനിഷ് കൊളങ്ങര കണ്ടി,  ബിനീഷ്  പി. എം ,സന്തോഷ്‌കുമാര്‍ എന്‍ പി, പ്രദീപന്‍ വി എം , ഷൈജു എം. സി, കെ.ഷാജി , ഹാരിഷ് എം ഡി, അബ്ദുള്‍ സലാം തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199357/volley-mela-2024)