---
title: "വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി"
english_title: "Vattakkund Bridge; At least save the lives of the passengers by constructing the footbridge. The protest raged"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199455/vattakkund-bridge-at-least-save-the-lives-of-the-passengers-by-constructing-the-footbridge-the-protest-raged"
published_at: "2024-04-18T00:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621530b2e297_ATTACH_NEWS.jpg"
keywords: []
---

# വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

> **Lead Summary:**  താമരശ്ശേരി: 1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം പുനര്‍ നിര്‍മ്മിക്കുക. നടപ്പാലം നിര്‍മ്മിച്ച് കാല്‍നട യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു വട്ടക്കുണ്ട് ബ്രദേഴ്‌സ് കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരത്തില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പരിപാടി സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ: എം എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു.

## Article Content

 താമരശ്ശേരി: 1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം പുനര്‍ നിര്‍മ്മിക്കുക. നടപ്പാലം നിര്‍മ്മിച്ച് കാല്‍നട യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു വട്ടക്കുണ്ട് ബ്രദേഴ്‌സ് കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരത്തില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പരിപാടി സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ: എം എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു.

കെ കെ റഷീദിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷ്‌റഫ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ടി അയ്യൂബ് ഖാന്‍, വാര്‍ഡ് മെമ്പര്‍മാരായ അസീസ്, മഞ്ജിത, പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധി ഓമനക്കുട്ടന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ആസീം വെളിമണ്ണ, മദ്യനിരോധന സമിതി പ്രവര്‍ത്തകന്‍ പപ്പന്‍ കന്നാട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി,വിവിധ റസിഡന്‍സ് അസോസിയുകളെ പ്രതിനിധീകരിച്ച് ബാലന്‍, രാജേഷ്, വിസി മജീദ്, പി കെ അനസ് എന്നിവര്‍ സംസാരിച്ചു. സലിം കാരാടി സ്വാഗതവും ബഷീര്‍ പത്താന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199455/vattakkund-bridge-at-least-save-the-lives-of-the-passengers-by-constructing-the-footbridge-the-protest-raged)