---
title: "എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി"
english_title: "LDF Kattipara Region Rally"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199762/ldf-kattipara-region-rally"
published_at: "2024-04-19T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66220da19bd53_ATTACH_NEWS.jpg"
keywords: []
---

# എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

> **Lead Summary:**  കട്ടിപ്പാറ : കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കട്ടിപ്പാറ മേഖലാ തെരെഞ്ഞെടുപ്പ് റാലി ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു.

## Article Content

 കട്ടിപ്പാറ : കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കട്ടിപ്പാറ മേഖലാ തെരെഞ്ഞെടുപ്പ് റാലി ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു.

ജനദ്രോഹ ഭരണത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും ദിനംപ്രതി ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം കൊടി പോലും ഉയര്‍ത്താന്‍ സാധിക്കാത്ത മുസ്ലിം ലീഗിന് അസ്ഥിത്വം നഷ്ടപ്പെട്ട അവസ്ഥയാണ്. എന്നും അദ്ദേഹം പറഞ്ഞു. അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തി.

കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു. നാസര്‍ കോയ തങ്ങള്‍, കെ ബാബു, ഒപിഐ കോയ, പിസി തോമസ്, ടിസി വാസു,നിധീഷ് കല്ലുള്ളതോട്, കെ വി സെബാസ്റ്റ്യന്‍ ,കെ കെ അപ്പുക്കുട്ടി എന്നിവര്‍ സംസാരിച്ചു.  സി പി നിസാര്‍ സ്വാഗതവും അബ്ദുള്‍ അസീസ് സിഎം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199762/ldf-kattipara-region-rally)