---
title: "റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍"
english_title: "The python on the road was caught by the election squad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199884/the-python-on-the-road-was-caught-by-the-election-squad"
published_at: "2024-04-19T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622999e087a1_ATTACH_NEWS.jpg"
keywords: []
---

# റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

> **Lead Summary:**  നടുവണ്ണൂര്‍: ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍ തെരുവത്ത് കടവ് ചെക്ക് പോസ്റ്റിനു സമീപത്ത് വന്നുപെട്ട പെരുമ്പാമ്പ് സ്‌ക്വാഡിന്റെ പിടിയിലായി.

## Article Content

 നടുവണ്ണൂര്‍: ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍ തെരുവത്ത് കടവ് ചെക്ക് പോസ്റ്റിനു സമീപത്ത് വന്നുപെട്ട പെരുമ്പാമ്പ് സ്‌ക്വാഡിന്റെ പിടിയിലായി.

ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് പാമ്പിനെ പിടികൂടി സുരക്ഷിതമായി ചാക്കിലാക്കി. തുടര്‍ന്ന് ഫ്‌ലയിംഗ്' സ്‌ക്വാഡിന്റെ സാന്നിധ്യത്തില്‍ താമരശ്ശേരി ഫോറസ്റ്റ് റാപിഡ് റെസ്‌പോണ്‍സ് ടീമിന് കൈമാറുകയും ചെയ്തു.

സ്‌കോഡ് ലീഡര്‍ എം.എം സുബീഷ് നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചു. ടീം അംഗങ്ങളായ അഭിലാഷ്, ആദിത്യന്‍ കൃഷ്ണ, ശ്രീഗേഷ്, ഫ്‌ലൈയിംഗ് സ്‌കോഡ് ലീഡര്‍ എം. പി സബീര്‍ സാലി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199884/the-python-on-the-road-was-caught-by-the-election-squad)