---
title: "നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി"
english_title: "An agreement has been reached at Kotikalash in Nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200723/an-agreement-has-been-reached-at-kotikalash-in-nanmanda"
published_at: "2024-04-23T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627f3372a576_ATTACH_NEWS.jpg"
keywords: []
---

# നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

> **Lead Summary:**  നന്മണ്ട: മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശത്തിന് നിശ്ചിത സ്ഥലം നിശ്ചയിച്ച് ബാലുശേരി പോലിസ്. നന്മണ്ടയിലെ മൂന്നു മുന്നണി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.വൈകിട്ട് 3-30 മുതല്‍ നാല് മണിവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊട്ടിക്കലാശത്തില്‍ പങ്കാളികളാവാം. വാഹനഗതാഗതത്തിന് തടസ്സമില്ലാത്ത തരത്തില്‍ പരമാവധി ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വേണം കൊട്ടിക്കലാശം നടത്താന്‍.

## Article Content

 നന്മണ്ട: മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശത്തിന് നിശ്ചിത സ്ഥലം നിശ്ചയിച്ച് ബാലുശേരി പോലിസ്. നന്മണ്ടയിലെ മൂന്നു മുന്നണി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.വൈകിട്ട് 3-30 മുതല്‍ നാല് മണിവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊട്ടിക്കലാശത്തില്‍ പങ്കാളികളാവാം. വാഹനഗതാഗതത്തിന് തടസ്സമില്ലാത്ത തരത്തില്‍ പരമാവധി ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വേണം കൊട്ടിക്കലാശം നടത്താന്‍.

കോഴിക്കോട് ഭാഗം ഇടത് മുന്നണി പ്രവര്‍ത്തകര്‍ക്കും ബാലുശേരി ഭാഗം ഐക്യ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ക്കും നരിക്കുനി റോഡ് എന്‍.ഡി.എ. മുന്നണിക്കും ഉപയോഗിക്കാം. ബാലുശേരി എസ്.എച്ച്. ഒ. മഹേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200723/an-agreement-has-been-reached-at-kotikalash-in-nanmanda)