---
title: "തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം"
english_title: "Election excitement; Exciting celebration in Balushery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200988/election-excitement-exciting-celebration-in-balushery"
published_at: "2024-04-25T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629c23ea6858_election.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

> **Lead Summary:** **ബാലുശേരി : **വേനല്‍ ചൂടിനേക്കാള്‍ വലിയ രാഷ്ട്രീയ ചൂടില്‍ കൈയും മെയ്യും മുറുക്കിയുള്ള മുന്നണികളുടെ ഒന്നര മാസം നീണ്ടു നിന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ബാലുശേരി ടൗണില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം.

## Article Content

**ബാലുശേരി : **വേനല്‍ ചൂടിനേക്കാള്‍ വലിയ രാഷ്ട്രീയ ചൂടില്‍ കൈയും മെയ്യും മുറുക്കിയുള്ള മുന്നണികളുടെ ഒന്നര മാസം നീണ്ടു നിന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ബാലുശേരി ടൗണില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം.

പൊലിസ് വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ എടുത്ത തീരുമാന പ്രകാരം വൈകീട്ട് മൂന്നര മുതല്‍ നാല് വരെയുള്ള സമയത്ത് തന്നെ കൊട്ടിക്കലാശം നടത്തി പ്രകടനവുമായി മുന്നണികള്‍ പിരിഞ്ഞു.

സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്നണി നേതാക്കളും പൊലിസും, കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മൂന്നുമുന്നണികളുടെയും പ്രവര്‍ത്തകര്‍ ഒരേപാട്ടില്‍ നൃത്ത ചുവടുകള്‍ വച്ച് തങ്ങളുടെ ആവേശം പങ്കുവച്ചു.

കൊട്ടിക്കലാശം സമാധാനപരമായി തീര്‍ന്നതിന്റെ ആശ്വാസത്തിലായിരുന്നു പൊലീസ് . കൊട്ടിക്കലാശം കാണാനും റോഡിനിരുവശത്തുമായി നൂറുകണക്കിനാളുകളാണ് എത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200988/election-excitement-exciting-celebration-in-balushery)