---
title: "ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി."
english_title: "The news that a bomb was found in Ullyeri created panic."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201116/the-news-that-a-bomb-was-found-in-ullyeri-created-panic"
published_at: "2024-04-25T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a313627c82_ATTACH_NEWS.jpg"
keywords: []
---

# ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

> **Lead Summary:** ഉള്ള്യേരി: ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയില്‍ ബോംബെന്നു സംശയിക്കുന്ന തരത്തിലുള്ള ടിന്നുകള്‍ കണ്ടെത്തിയത്. വിവരം നാട്ടുകാര്‍ അത്തോളി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്‌ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്‌ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

ഉള്ള്യേരി: ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയില്‍ ബോംബെന്നു സംശയിക്കുന്ന തരത്തിലുള്ള ടിന്നുകള്‍ കണ്ടെത്തിയത്. വിവരം നാട്ടുകാര്‍ അത്തോളി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്‌ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്‌ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ടെടുത്ത ടിന്നുകള്‍ ബോംബ് സ്‌ക്വാഡ് എക്‌സ്‌പ്ലോസീവ് റിങ്ങിലേക്കിറക്കി വച്ച് പരിശോധന നടത്തി. തുടര്‍ന്ന് ഇതു ബോംബല്ലെന്നും അടുത്തുള്ള ജിമ്മില്‍നിന്നു ഉപേക്ഷിച്ച പ്രോട്ടീന്‍ പൗഡറുകളുടെ ടിന്നാണെന്നും ഇവര്‍ സ്ഥിരീകരിച്ചു. ഇതോടെയാണു നാട്ടുകാര്‍ക്ക് ആശ്വാസമായത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201116/the-news-that-a-bomb-was-found-in-ullyeri-created-panic)