---
title: "ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു"
english_title: "Charlie Mathew participating in International Kite Festival, Malabar Sports Academy felicitates"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201122/charlie-mathew-participating-in-international-kite-festival-malabar-sports-academy-felicitates"
published_at: "2024-04-25T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a36331839a_ATTACH_NEWS.jpg"
keywords: []
---

# ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

> **Lead Summary:**  വിയറ്റ്‌നാമില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാന്‍ യോഗ്യത നേടിയ ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു. പ്രസ്തുത യോഗത്തില്‍ അക്കാദമിയിലെ മുഴുവന്‍ കുട്ടികളും പരിശീലകരും ഭാരവാഹികളും പങ്കെടുത്തു.പുല്ലൂരാംപാറ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോളി ഉണ്ണിയെപള്ളിയില്‍ ചാര്‍ലിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

 വിയറ്റ്‌നാമില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാന്‍ യോഗ്യത നേടിയ ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു. പ്രസ്തുത യോഗത്തില്‍ അക്കാദമിയിലെ മുഴുവന്‍ കുട്ടികളും പരിശീലകരും ഭാരവാഹികളും പങ്കെടുത്തു.പുല്ലൂരാംപാറ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോളി ഉണ്ണിയെപള്ളിയില്‍ ചാര്‍ലിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

അക്കാദമി ചെയര്‍മാന്‍ പിടി അഗസ്റ്റിന്‍ അധ്യക്ഷന്‍ വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ടി ടി കുര്യന്‍, ജോളി തോമസ്, ധനൂപ് ഗോപി, ബേബി മണ്ണം പ്ലാക്കല്‍ , ബെന്നി മുട്ടത്തു കുന്നേല്‍, ജോണ്‍സണ്‍ പുളിമൂട്ടില്‍, ജോജോ കാഞ്ഞിരക്കാട്ട് കുന്നേല്‍, ആഷിക്, മനോജ് ചെറിയാന്‍,അമല്‍ ജോസ് എന്നിവര്‍ അനുമോദിച്ചു സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201122/charlie-mathew-participating-in-international-kite-festival-malabar-sports-academy-felicitates)