---
title: "വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം. "
english_title: "Seven days after the missing student, the police are in the dark. The family is in tears."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201204/seven-days-after-the-missing-student-the-police-are-in-the-dark-the-family-is-in-tears"
published_at: "2024-04-25T23:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662aa1c352ba8_ATTACH_NEWS.jpg"
keywords: []
---

# വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം. 

> **Lead Summary:**  താമരശ്ശേരി: കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മക്കള്‍ ദേവനന്ദ യെ ഏഴു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. താമരശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കൂരാച്ചുണ്ട് ഭാഗത്ത് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പലതവണ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

## Article Content

 താമരശ്ശേരി: കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മക്കള്‍ ദേവനന്ദ യെ ഏഴു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. താമരശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കൂരാച്ചുണ്ട് ഭാഗത്ത് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പലതവണ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

കുട്ടിയുമായി പ്രണയ ബന്ധമുള്ള എകരൂല്‍ സ്വദേശി വിഷ്ണുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് തിരച്ചില്‍ നടത്തിയത്. പോലീസ് അന്വേഷണം കാര്യക്ഷമല്ല എന്നാരോപിച്ച് പിതാവ് ബിജു രംഗത്തുവന്നിട്ടുണ്ട്.

യുവാവിനെയും, പെണ്‍കുട്ടിയേയും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാല്‍ താഴെ കാണുന്ന ഫോണ്‍ നമ്പറിലോ, താമരശ്ശേരി പോലീസിസ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

9656871691,7025336756. താമരശ്ശേരി പോലീസ് സ്റ്റേഷന്‍ 04952 222240

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201204/seven-days-after-the-missing-student-the-police-are-in-the-dark-the-family-is-in-tears)