---
title: "#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %"
english_title: "#Election | Lok Sabha Elections; Best polling in Kerala, Kozhikode 23% Vadakara 22%"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201284/election-lok-sabha-elections-best-polling-in-kerala-kozhikode-23-vadakara-22-new"
published_at: "2024-04-26T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b40e525da4_election.jpg"
keywords: []
---

# #Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

> **Lead Summary:** **കൊച്ചി : **ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ മികച്ച പോളിങ്‌. 20 മണ്ഡലങ്ങളിലും പോളിങ്‌ ശതമാനം 24 ശതമാനം പിന്നിട്ടു.

## Article Content

**കൊച്ചി : **ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ മികച്ച പോളിങ്‌. 20 മണ്ഡലങ്ങളിലും പോളിങ്‌ ശതമാനം 24 ശതമാനം പിന്നിട്ടു.

രാവിലെ മുതൽ വോട്ടർമാർ കൂട്ടമായി ബൂത്തുകളിലേക്ക്‌ എത്തുന്നുണ്ട്‌. കോഴിക്കോട് 23 %, വടകര 22 % ശതമാനവുമാണ് നിലവിൽ രേഖപ്പെടുത്തിയ പോളിങ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201284/election-lok-sabha-elections-best-polling-in-kerala-kozhikode-23-vadakara-22-new)