---
title: "#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ "
english_title: "#DEATH | Thamarassery missing girl and her friend hanged"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201397/death-thamarassery-missing-girl-and-her-friend-hanged"
published_at: "2024-04-26T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bb2c198f99_DEATH.jpg"
keywords: []
---

# #DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **താമരശ്ശേരി : **താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**താമരശ്ശേരി : **താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കാണാതായ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയേയും, എകരൂൽ സ്വദേശിയായ വിഷ്ണു എന്ന യുവാവിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാലുശ്ശേരി കണ്ണാടി പൊയിൽ  കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ്  ഇരുവരെയും കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201397/death-thamarassery-missing-girl-and-her-friend-hanged)