ഉള്ളിയേരി: യൂണിറ്റ് ഉള്ളിയേരി തബലയില്‍ നാദവിസ്മയം തീര്‍ത്ത് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ (സീസീആര്ടി) സീനിയര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് നേടിയ വ്യാപാരി വ്യവസായ സമിതി ഉള്ളിയേരി യൂണിറ്റ് മെമ്പര്‍ പുരുഷുവിനെ ആദരിച്ചു.
എം വേലായുധന് അധ്യക്ഷനായി. ആറാം വാര്‍ഡ് മെമ്പര്‍ കെ. അസ്സയ്നാര്‍ പൊന്നാടയണിയിച്ചു.
സമിതി മേഖലാ പ്രസിഡണ്ട് പി.ആര് രഘുത്തമന് ഉപഹാരം നല്കി. സി.കെ. മൊയ്തീന് കോയ, സി.എം സന്തോഷ്, ഷമീര്‍ പാലോളി, വസന്തം വേലായുധന്, രാജേഷ്, ഓ.പി ഗിരീഷ്, ഷിനീഷ് എന്നിവര്‍ സംസാരിച്ചു.
Merchant Industry Committee honors the man who won the Senior Fellowship Award